സിമി നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചു

August 4th, 2012
ന്യൂഡെല്‍ഹി: സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ക്ക്  കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവച്ചു. തീവ്രവാദ സംഘടനായ സിനിമിക്ക് പാക്കിസ്ഥാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ തൊയ്ബയുമായും  ഇന്ത്യന്‍ മുജാഹിദീനുമായും ബന്ധമുണ്ടെന്നും ഇന്ത്യയില്‍ നടക്കുന്ന പല ഭീകരാക്രമണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സിമി നിരോധനത്തിനു കാരണമയി പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഘടനയുടെ നിരോധനം രണ്ടു വര്‍ഷത്തേക്ക് കൂടെ നീട്ടിയത്. ഇതു ശരിവച്ചു കോണ്ട് ട്രൈബ്യൂണല്‍ അധ്യക്ഷനായ ഡെല്‍ഹി ഹൈക്കോടതി ജഡ്ജി വി.കെ. ഷാലി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. 2001 സെപ്റ്റംബറില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ സിമിയെ നിരോധിച്ചത്. ഇതിനെതിരെ ഇവര്‍ വിവിധ കോടതികളെ സമീപിച്ചു വെങ്കിലും അനുകൂലമായ വിധി നേടുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

അസം : അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും വിരളം

July 28th, 2012

assam-relief-camp-epathram

ദിസ്പുർ : അസമിൽ രണ്ടു ലക്ഷത്തിൽ പരം പേർ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. വൈദ്യുതി പലപ്പോഴും ഇവിടെ ലഭ്യമല്ല. അരിയും പരിപ്പും ഉപ്പുമാണ് ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത്. വീടുകൾ കലാപകാരികൾ അഗ്നിക്കിരയാക്കിയപ്പോൾ സർവ്വസ്വവും നഷ്ടപ്പെട്ടവരാണ് ഇവിടെ കഴിയുന്ന ഭൂരിഭാഗവും. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ. ഗർഭിണികളായ പല സ്ത്രീകളും കുഞ്ഞുങ്ങളെ ഈ ക്യാമ്പുകളിൽ വെച്ച് പ്രസവിക്കുന്നു. കുഞ്ഞുങ്ങൾക്ക് നൽകുവാനുള്ള ഭക്ഷണമൊന്നും ഇവിടെ ലഭ്യമല്ല. വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ഇരു വിഭാഗത്തെയും ജനങ്ങൾ ഒത്തൊരുമയോടെയാണ് കഴിഞ്ഞിരുന്നത് എന്ന് അഭയാർത്ഥി ക്യാമ്പുകളിൽ പലരും സാക്ഷ്യപ്പെടുത്തുന്നു. പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്തെന്ന് പലർക്കും അറിയില്ല. കലാപം തുടങ്ങിയപ്പോൾ ജീവനും കൊണ്ട് വീടുകളിൽ നിന്ന് ഇറങ്ങി ഓടിയവരാണ് പലരും. ഇവരുടെ ധൈര്യവും ആത്മവിശ്വാസവും സ്വസ്ഥമായ ജീവിതവുമൊക്കെ പുനഃസ്ഥാപിക്കുന്നത് സർക്കാരിന് മുന്നിൽ വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

അസം വർഗ്ഗീയ കലാപത്തിൽ 40 പേർ കൊല്ലപ്പെട്ടു

July 26th, 2012

assam-violence-epathram

കൊക്രാജർ : ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം നടത്തിയ ന്യൂനപക്ഷ സമുദായാംഗങ്ങളും അസമിലെ പരമ്പരാഗത ബോഡോ ഗോത്ര വർഗ്ഗക്കാരും തമ്മിൽ കാലങ്ങളായി നിലവിലുള്ള സംഘർഷം നിയന്ത്രണാതീതമായതിനെ തുടർന്ന് ഇവിടെ നിന്ന് വൻ തോതിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എട്ട് മൃതശരീരങ്ങൾ കൂടി ഇന്ന് കണ്ടെടുത്തതോടെ വർഗ്ഗീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി. കലാപത്തെ തുടർന്ന് ഇവിടെ അനിശ്ചിതകാല നിശാ നിയമം നടപ്പിലാക്കുകയും കണ്ടാൽ ഉടനെ വെടി വെയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ വിന്യസിച്ച പതിമൂന്ന് സൈനിക സംഘങ്ങൾ ഫ്ലാഗ് മാർച്ച് നടത്തി. കലാപത്തിന് നേതൃത്വം നൽകുന്നവരെ ഉടൻ പിടികൂടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബംഗ്ലാദേശിൽ നിന്നും വൻ തോതിൽ അനധികൃത കുടിയേറ്റങ്ങൾ നടക്കുന്ന ഈ പ്രദേശത്ത് ഏറെ കാലമായി സംഘർഷം നില നിൽക്കുന്നു. കലാപത്തെ തുടർന്ന് അന്താരാഷ്ട്ര അതിർത്തി അടയ്ക്കുകയും അതിർത്തിയിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു. അക്രമി സംഘങ്ങൾക്ക് അതിർത്തി കടന്ന് വരാനുള്ള എല്ലാ പഴുതുകളും സൈന്യം അടച്ചു എന്ന് അധികൃതർ വ്യക്തമാക്കി. രണ്ടു ലക്ഷത്തോളം ആളുകൾ ഭവന രഹിതരായി. ഇവർക്കായി 125 അഭയാർത്ഥി കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആർ. കെ. സിങ്ങ് അറിയിച്ചു. മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രണയ വിവാഹത്തിനു ഗ്രാമ പഞ്ചായത്തിന്റെ വിലക്കിനെതിരെ പ്രതിഷേധം

July 14th, 2012

ban-love-epathram

ലക്‍നൌ: പ്രണയ വിവാഹങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ അസറ ഗ്രാമ പഞ്ചായത്തിന്റെ നടപടി വിവാദമാകുന്നു. സ്ത്രീകള്‍ പുറത്തു പോകുമ്പോള്‍ മുഖം മറയ്ക്കണമെന്നും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും വിലക്കുകളുടെ പട്ടികയില്‍ പെടുന്നു. കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ സ്ത്രീകള്‍ക്ക് ഉള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ഗ്രാമത്തില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് പഞ്ചായത്ത് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. വിവിധ സ്ത്രീ സംഘടനകളും സ്ത്രീ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ ഈ നടപടികൾക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

സ്ത്രീകള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്തിന്റെ നടപടി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഗ്രാമത്തില്‍ നേരത്തെയും സ്ത്രീകള്‍ക്കെതിരെ ഇത്തരം കടുത്ത നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പൊതുവില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് ഇവിടത്തെ പുരുഷന്മാര്‍ പ്രോത്സാഹനം നല്‍കാറില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

മുംബൈ ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ എന്നു കരുതുന്ന് ആള്‍ പിടിയില്‍

June 25th, 2012
taj_mumbai_terror_attack-epathram
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ എന്നു കരുതുന്ന അബു ഹംസയെ (സയ്ഡ് ജബിയുദിന്‍) ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കഴിഞ്ഞ 21 നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അബു ഹംസയെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു.
ഇയാളാണ് മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയതെന്നാണ് പോലീസ് കരുതുന്നത്.  അബു ഹംസക്കെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ക്ക് പാക്കിസ്ഥാനില്‍ ബന്ധങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഹി ഇനി ഒരു വേദനിക്കുന്ന ഓര്‍മ്മ
Next »Next Page » അഴിമതി : ഒരു കേന്ദ്ര മന്ത്രി കൂടി രാജി വെച്ചു »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine