മാലേഗാവ്‌ സ്ഫോടനം : സാധ്വിക്ക് ജാമ്യം നല്‍കിയില്ല

September 23rd, 2011

sadhvi-pragya-singh-epathram

ന്യൂഡല്‍ഹി : 2008ലെ മാലേഗാവ്‌ സ്ഫോടന കേസില്‍ പിടിയിലായ ഹിന്ദു സന്യാസിനി സാധ്വി പ്രഗ്യാ സിംഗിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ഇവരെ ഭീകര വിരുദ്ധ സ്ക്വാഡ്‌ പീഡിപ്പിച്ചു എന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. 2008 ഒക്ടോബറില്‍ ആണ് ഇവര്‍ പോലീസ്‌ പിടിയില്‍ ആയത്. മഹാരാഷ്ട്രാ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ചാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്. 2008 സെപ്റ്റംബര്‍ 29 ന് നടന്ന മാലേഗാവ്‌ സ്ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആദ്യമൊക്കെ സാധ്വി പ്രഗ്യാ സിങ് ഠാക്കുറിനെ അനുകൂലിച്ച ആര്‍. എസ്. എസ്. പിന്നീട് മൌനം പാലിക്കുകയാണ് ഉണ്ടായത്‌. തീവ്രവാദികളെ സംരക്ഷിക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ആര്‍. എസ്. എസ്. നേതൃത്വം എത്തുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ഇത് സംബന്ധിച്ച് മൌനം പാലിക്കും എന്ന് എല്‍. കെ. അദ്വാനിയും രാജ് നാഥ് സിംഗും വ്യക്തമാക്കിയിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ജനം ആര്‍. എസ്. എസിനെ ബന്ധപ്പെടുത്തുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യും എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് കാരണം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭരത്പൂര്‍ : കോണ്ഗ്രസ് മുസ്ലിം വിരുദ്ധ നിലപാട്‌ എടുത്തെന്ന് ആരോപണം

September 20th, 2011

bharatpur-communal-riots-epathram

ഗോപാല്‍ഗര്‍ : ഗുജ്ജാര്‍ – മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ഗ്രാമത്തില്‍ ഉണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്ഗ്രസ് മുസ്ലിം വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്‌ എന്ന് ആരോപണം. വര്‍ഗ്ഗീയ കലാപത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്‌. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ വിസമ്മതിക്കുകയാണ് ഇവിടത്തെ മുസ്ലിം സമുദായാംഗങ്ങള്‍. പോലീസ്‌ മുസ്ലിം വിരുദ്ധമായാണ് പെരുമാറിയത് എന്നും ഇനിയും തങ്ങള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നു എന്നുമാണ് ഇവര്‍ പറയുന്നത്. നിശാ നിയമം ഉച്ച സമയത്ത് പിന്‍വലിച്ചുവെങ്കിലും ഭീതി മൂലം കട കമ്പോളങ്ങള്‍ അടഞ്ഞു തന്നെ കിടന്നു. റോഡുകള്‍ വിജനമായിരുന്നു. ചുരുക്കം ചില മുസ്ലിങ്ങള്‍ മാത്രമേ ഇപ്പോള്‍ ഗ്രാമത്തില്‍ ഉള്ളൂ. ബാക്കി എല്ലാവരും ജീവന്‍ ഭയന്ന് അടുത്ത ഗ്രാമങ്ങളിലേക്ക്‌ ഓടി പോയി.

ഗുജ്ജാര്‍ സമുദായത്തിലെ ചിലര്‍ ഒരു മുസ്ലിം പള്ളിയുടെ സ്ഥലം കയ്യേറിയത് സംബന്ധിച്ച തര്‍ക്കമാണ് പിന്നീട് മൌലവിയെ ആക്രമിക്കാന്‍ കാരണമായത്‌. എന്നാല്‍ പോലീസ്‌ തങ്ങളുടെ നേരെ വെടി ഉതിര്‍ക്കുകയും ഈ വെടിവെപ്പില്‍ 8 പേര്‍ കൊല്ലപ്പെടുകയുമാണ് ഉണ്ടായത്‌ എന്ന് മുസ്ലിങ്ങള്‍ പറയുന്നു. ഗുജ്ജാര്‍ സമുദായത്തിന് വേണ്ടി പോലീസ്‌ മുസ്ലിങ്ങളുടെ നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രിയെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണം എന്നും കേസ്‌ സി. ബി. ഐ. അന്വേഷിക്കണം എന്നും ഇവരുടെ നേതാക്കള്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് ഇരകളുടെ തുറന്ന കത്ത്

September 18th, 2011

gujarat-riot-victims-epathram

ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത്‌ കലാപത്തിലെ ഇരകള്‍ ഉപവാസമിരിക്കുന്ന ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി. മോഡിയുടെ ഉപവാസം രണ്ടാം ദിവസത്തിലേക്ക് കടന്ന ഇന്ന് ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ ഇരകളെ പോലീസ്‌ തടഞ്ഞു വെച്ചിരുന്നു. ഇവരോടൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരായ മല്ലികാ സാരാഭായ്, മുകുള്‍ സിന്‍ഹ, ഭരത് പി. ജല, ഷംഷാദ് പത്താന്‍ എന്നിവരെയും പോലീസ്‌ പിടികൂടി.

ഇരകള്‍ എഴുതിയ കത്തില്‍ ഇപ്രകാരം ചോദിക്കുന്നു: നിങ്ങള്‍ എന്തിനാണ് സദ്ഭാവനയ്ക്ക് വേണ്ടി എന്നും പറഞ്ഞ് ഇങ്ങനെ ഉപവാസം ഇരിക്കുന്നത്? ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിക്കും ഇങ്ങനെ സദ്ഭാവന കിട്ടാനായി ഉപവാസം ഇരുന്ന് പ്രായശ്ചിത്തം ചെയ്യേണ്ടി വന്നിട്ടില്ല. ഒരു ദശാബ്ദം കഴിഞ്ഞപ്പോഴാണോ താങ്കള്‍ക്ക് വികസനത്തിന്റെ പേരില്‍ നടത്തുന്ന പരസ്യ പ്രചരണം കൊണ്ടൊന്നും ജനങ്ങളുടെ വിശ്വാസവും ആദരവും സ്നേഹവും ലഭിക്കില്ലെന്ന് മനസിലായത്‌?

മോഡി അത്ര മഹാനായ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ എന്ത് കൊണ്ട് ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ഗുജറാത്തില്‍ കൊല്ലപ്പെടുന്നത് തടയാന്‍ കഴിഞ്ഞില്ല? ഏതാനും സമ്പന്നരെ സഹായിക്കുന്ന വികസന പ്രവര്‍ത്തനം നടത്തിയത്‌ കൊണ്ടായില്ല. ഒരു സമുദായവും അതിലെ ഇരകളും കടന്നു പോകുന്ന നരക യാതനയുടെ നേരെ താങ്കള്‍ എപ്പോഴെങ്കിലും എത്തി നോക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? താങ്കള്‍ ഇതെല്ലാം ചെയ്യുന്നത് പ്രധാന മന്ത്രി ആവുക എന്ന ലക്ഷ്യത്തോടെ ആയിരിക്കാം എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത്‌ കേവലം നീതി മാത്രമാണ്. നീതി നടപ്പിലാക്കാതെ സദ്ഭാവന സാദ്ധ്യമല്ല എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അയോദ്ധ്യാ ജഡ്ജിമാരെ വധിക്കാന്‍ ശ്രമം

September 16th, 2011

chidambaram-epathram

ന്യൂഡല്‍ഹി : അയോദ്ധ്യാ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരെ വധിക്കാനുള്ള ശ്രമം നടന്നതായി ആഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തി. ജൂണ്‍ 2011 ന് ഇതിനായി ഗൂഡാലോചന നടത്തിയ പത്തംഗ സിമി സംഘത്തെ പോലീസ്‌ പിടിച്ചതോടെയാണ് ജഡ്ജിമാരെ വധിക്കാനുള്ള പദ്ധതി പൊളിഞ്ഞത്. മുംബൈ ആക്രമണത്തിന് ശേഷം നടന്ന പോലീസ്‌ നടപടികളില്‍ അന്‍പതിലേറെ ഭീകര സംഘങ്ങളെ പോലീസ്‌ പിടി കൂടിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആണ് ഭീകരതയുടെ കേന്ദ്രങ്ങള്‍. പാക്കിസ്ഥാനിലെ മൂന്നു ഭീകര സംഘങ്ങളുടെ പ്രധാന ലക്‌ഷ്യം ഇന്ത്യയാണ് എന്നും ചിദംബരം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോടതി വിധി നിരാശാജനകമെന്ന് ജാഫ്രിയുടെ വിധവ

September 12th, 2011

narendra-modi-epathram

ന്യൂഡല്‍ഹി : ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ നിരാശാ ജനകമാണെന്ന് കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോര്‍ട്ട് ഗുജറാത്തിലെ കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഗോധ്ര കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഹിന്ദുക്കള്‍ക്ക്‌ തങ്ങളുടെ വികാരം മുസ്ലിങ്ങളുടെ മേല്‍ തുറന്നു വിടാനുള്ള അവസരം നല്‍കുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കണം എന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി എന്ന് ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ നരേന്ദ്ര മോഡിയുടെ പങ്ക് അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നല്‍കിയ ഹരജി പക്ഷെ സുപ്രീം കോടതി അംഗീകരിച്ചില്ല. അഹമ്മദാബാദ് കോടതിയിലേക്ക്‌ വിഷയം പരിഗണനയ്ക്കായി അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ 2002ലെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടിയായി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോലീസ്‌ വെടിവെപ്പ് : മരണം 7 ആയി
Next »Next Page » നരേന്ദ്രമോഡിക്ക് അമേരിക്കയുടെ പ്രശംസ »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine