എം. എഫ്. ഹുസൈനെ തിരികെ കൊണ്ടു വരാന്‍ ശ്രമം

October 14th, 2009

വര്‍ഗ്ഗീയ വാദികളുടെ രോഷത്തിന് ഇരയായതിനെ തുടര്‍ന്ന് ദുബായിലേക്ക് നാടു വിടേണ്ടി വന്ന വിഖ്യാത ചിത്രകാരന്‍ എം. എഫ് ഹുസൈനെ തിരികെ ജന്മ നാട്ടിലേക്ക് കൊണ്ടു വരുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തി ലേതടക്കം രാജ്യത്തൊട്ടാകെ ഒട്ടേറെ കേസുകള്‍ ഹുസൈനെതിരെ നില നില്‍ക്കുന്നുണ്ട്. 2006 ലാണ് ഹുസൈന്‍ ദുബായില്‍ എത്തിയത്. ഹുസൈന്റെ ചിത്രങ്ങള്‍ ക്കെതിരെ നില നിന്നിരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. ഭാരത മാതാവിന്റെയും ചില ഹിന്ദു സ്ത്രീ ദേവതകളെയും, അനുചിതമായി തന്റെ ചിത്രങ്ങളില്‍ വരച്ചു കാണിച്ചു എന്നതായിരുന്നു ഹുസൈന് എതിരെയുള്ള പ്രധാന പരാതി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 കാരന്റെ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു

October 13th, 2009

swat-taliban-attackപാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. തിരക്കേറിയ മാര്‍ക്കറ്റില്‍ കൂടെ കടന്നു പോയ സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് കരുതപ്പെടുന്നു. സൈനിക ലക്ഷ്യം തകര്‍ക്കുന്നതിനൊപ്പം പരമാവധി ആളുകളെ വധിക്കുവാനും ഉദ്ദേശിച്ചായിരുന്നു ആക്രമണം എന്ന് ആക്രമണത്തിന് തെരഞ്ഞെടുത്ത സ്ഥലം വ്യക്തമാക്കുന്നു. പതിമൂന്ന് വയസുകാരനായ ബാലനാണ് ചാവേറായി ആക്രമണം നടത്തിയത്. ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെ ഉപയോഗിച്ചി ട്ടുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
 


Suicide bomber kills 41 in Pakistan


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസി ആക്രമിച്ചത് താലിബാന്‍

October 9th, 2009

kabul-bomb-attackഡല്‍ഹി : കാബുളിലെ ഇന്ത്യ എംബസി ആക്രമിച്ചത് തങ്ങളാണെന്ന അവകാശ വാദവുമായി താലിബാന്‍ രംഗത്ത് വന്നു. ഇന്നലെ രാവിലെ നടന്ന ബോംബ് ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 45 പേര്‍ക്ക് പരിക്കുണ്ട്. എംബസിക്കു നേരെ നടന്ന ഈ രണ്ടാം ആക്രമണം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ജീവന് നില നില്‍ക്കുന്ന ഭീഷണി വ്യക്തമാക്കുന്നു. സ്ഫോടക വസ്തുക്കള്‍ നിറഞ്ഞ കാര്‍ എംബസിയ്ക്ക് പുറത്തു വെച്ച് ഒരു ചാവേര്‍ ആക്രമണത്തില്‍ പൊട്ടിത്തെറിയ്ക്കുകയാണുണ്ടായത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. വിസയ്ക്കുള്ള അപേക്ഷയുമായി കൂടി നിന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അല്‍ ഖൈദ ചൈനയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു

October 8th, 2009

ചൈനയിലെ മുസ്ലിം വിഭാഗത്തെ കൂട്ടക്കൊല നടത്തിയതിനെതിരെ ചൈനയ്ക്കെതിരെ ജിഹാദ് നടത്താന്‍ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളോട് അല്‍ ഖൈദ ആഹ്വാനം ചെയ്തു. നിരീശ്വര വാദികളായ ചൈനീസ് കുറ്റവാളികള്‍ മുസ്ലിങ്ങളെ ഏറെ കാലമായി പീഢിപ്പിയ്ക്കുന്നു. ആയിരക്കണക്കിന് മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു എങ്കിലും ഇതൊന്നും ആരും പുറത്തറിഞ്ഞില്ല. അല്‍ ഖൈദയുടെ അഫ്ഗാനിസ്ഥാനിലെ കമാണ്ടര്‍ എന്നറിയപ്പെടുന്ന അബു യാഹ്യാ അല്‍ ലിബി അല്‍ ഖൈദ പുറത്തിറക്കിയ ഒരു വീഡിയോയിലാണ് വിശുദ്ധ യുദ്ധത്തിനുള്ള ആഹ്വാനം നടത്തിയത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭീകരര്‍ക്കെതിരെ പെണ്‍കുട്ടിയുടെ പോരാട്ടം

September 29th, 2009

ruksana-kausarജമ്മു : തന്നെ തട്ടി കൊണ്ടു പോവാന്‍ ശ്രമിച്ച ആറു ഭീകരരെ പെണ്‍കുട്ടി തുരത്തി. അതില്‍ ഒരു ഭീകരനെ അയാളുടെ തന്നെ എ. കെ. 47 യന്ത്ര തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയും ചെയ്തു. ഞായറാഴ്‌ച്ച വൈകീട്ടാണ് ജമ്മുവിലെ രജൂരിയിലെ റുക്സാന കൌസര്‍ എന്ന പെണ്‍കുട്ടി ധീരമായ ഈ കൃത്യത്തിലൂടെ ഭീകരതയ്ക്കെ തിരെയുള്ള പോരാട്ടത്തില്‍ ഒരു പുതിയ മാനം കൈവരിച്ചത്. രാജ്യത്താകമാനം ഉള്ള സ്ത്രീകള്‍ക്ക് മാതൃകയും, അഭിമാനവും, പ്രചോദനവും ആയി റുക്സാന.
 
വീട്ടില്‍ അതിക്രമിച്ചു കയറി റുക്സാനയെ തട്ടി കൊണ്ടു പോകാനായിരുന്നു ഭീകരരുടെ ശ്രമം. റുക്സാനയെ തങ്ങള്‍ക്ക് വിട്ട് കൊടുക്കണം എന്ന് ലെഷ്കര്‍ എ തൊയ്ബ ആണെന്ന് സംശയിക്കപ്പെടുന്ന ഭീകരര്‍ റുക്സാനയുടെ മാതാ പിതാക്കളോട് ആവശ്യപ്പെട്ടു. അവര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ അവരെ മര്‍ദ്ദിച്ചു. തന്നെ കയറി പിടിച്ച ഒരു ഭീകരനെ റുക്സാന തള്ളി മാറ്റുകയും മതിലില്‍ ചെന്ന് ഇടിച്ച ഇയാളുടെ കയ്യില്‍ ഇരുന്ന AK-47 തോക്ക് തട്ടി പറിച്ച്, ഇയാളുടെ നേരെ വെടി ഉതിര്‍ക്കുകയും ചെയ്തു.
 
തുടര്‍ന്ന് മറ്റുള്ളവര്‍ക്കു നേരെയും പെണ്‍കുട്ടി വെടി വെച്ചു. ഒരു ഭീകരന് പരിക്ക് പറ്റുകയും മറ്റുള്ളവര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. റുക്സാനയ്ക്കൊപ്പം സഹോദരനും ഭീകരരെ ആക്രമിയ്ക്കുന്നതില്‍ റുക്സാനയുടെ കൂടെ ഉണ്ടായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഒരു മഴു കൊണ്ടാണ് ഇദ്ദേഹം ഭീകരരെ നേരിട്ടത്.
 
സംഭവത്തിനു ശേഷം ഇവര്‍ പോലീസിനെ വിളിയ്ക്കുകയും സ്ഥലത്തെത്തിയ പോലീസിന് റുക്സാന തോക്ക് കൈമാറുകയും ചെയ്തു. ഭീകരരുടെ പ്രതികാര നടപടി ഭയക്കുന്ന റുക്സാനയുടെ കുടുംബം, തങ്ങളെ പരിരക്ഷിയ്ക്കാന്‍ സൈന്യത്തോടും പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
 
ഭീകരര്‍ക്കെതിരെ പൊരുതാന്‍ തന്നെ സഹായിച്ചത് ഗ്രാമത്തില്‍ ഭീകര വിരുദ്ധ സമിതി നല്‍കിയ പരിശീലനം ആണ് എന്നാണ് റുക്സാന പറയുന്നത്. AK-47 തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം ഗ്രാമ സമിതി നല്‍കിയിരുന്നു. ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ജനകീയ മുന്നേറ്റം ശക്തമാകുന്നു എന്ന ഇത്തരമൊരു സൂചന ആശാവഹമാണ്.
 


Jammu girl Ruksana Kausar fights terrorists and kills one with AK-47


 
 

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « കൈതമുള്ളിന്റെ ജ്വാലകള്‍ ശലഭങ്ങള്‍
Next »Next Page » ഇന്ത്യയെ അണു ബോംബിട്ട് നശിപ്പിയ്ക്കാന്‍ പാക് ശ്രമം »



  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine