കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ : 4 ഭീകരരെ വധിച്ചു, 2 സൈനികര്‍ കൊല്ലപ്പെട്ടു

February 12th, 2017

army

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ കൊല്ലപ്പെടുകയും 4 ഭീകരരെ വധിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ 3 ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് സൈന്യം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാധാനം നിലനില്‍ക്കുന്ന നിയന്ത്രണരേഖയില്‍ ഈ സംഭവത്തോടെ വീണ്ടും തീവ്രവാദി ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഭീകരര്‍ ഒളിച്ചിരുന്ന വീടിനെക്കുറിച്ച് വിവരം കിട്ടിയ സൈന്യം അങ്ങോട്ട് പുറപ്പെടുകയും അവിടെ വെച്ച് ഭീകരര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നഗ്രോട്ട സൈനിക താവളത്തിൽ ഭീകരാക്രമണം: 3 സൈനികർ കൊല്ലപ്പെട്ടു

November 29th, 2016

attack_epathram

ശ്രീനഗർ : നഗ്രോട്ട സൈനിക താവളത്തിൽ ഭീകരാക്രമണത്തെ തുടർന്ന് 3 സൈനികർ കൊല്ലപ്പെട്ടു. ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. കാശ്മീർ അതിർത്തി സംരക്ഷിക്കുകയും ഭീകരറുടെ നുഴഞ്ഞുകയറ്റം തടയുകയും ചെയ്യുന്ന വിഭാഗത്തിലുള്ള സൈനികരാണ് നഗ്രോട്ടയിലുള്ളത്.

പുലർച്ചെ 5 മണിയോടെയാണ് ഭീകരർ ആക്രമണം ആരംഭിച്ചത്. മെസ്സിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇവർ. കൊല്ലപ്പെട്ട സൈനികരിൽ ഒരാൾ മേജർ റാങ്കിൽ ഉള്ളയാളാണ്. ഏറ്റുമുട്ടലിനെ തുടർന്ന് സമീപവാസികളെ ഒഴിപ്പിക്കുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡൽഹിയിൽ സ്ഫോടനം : ഒരാൾ കൊല്ലപ്പെട്ടു

October 25th, 2016

Chandni-Chowk-v12_epathram

ഡൽഹി ചാന്ദ്നി ചൗക്കിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കടകമ്പോളങ്ങൾക്ക് നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരാളുടെ കയ്യിലെ ബാഗിലുണ്ടായ പടക്കങ്ങളിലേക്ക് വലിച്ചിരുന്ന ബീഡിയിലൂടെ തീ പടർന്നാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഭീകരാക്രമണമോ സിലിണ്ടർ സ്ഫോടനമോ ആകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഫോറൻസിക് വിദഗ്ധരും ഭീകര വിരുദ്ധ സേനയും സ്ഥലം സന്ദർശിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീർ ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു, 4 ഭീകരരെ വധിച്ചു

September 18th, 2016

kashmir-epathram

കാശ്മീരിൽ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. 4 ഭീകരരെ വധിച്ചെങ്കിലും ഇനിയും ഭീകരർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു. ഞായറാഴ്ച്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. വൻ സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചത്. പത്താൻ കോട്ടയിൽ നടന്നതിനേക്കാൾ വലിയ ആക്രമണമാണ് ഇതെന്നാണ് വിലയിരുത്തൽ.

ഭീകരാക്രമണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉന്നത തല യോഗം വിളിച്ചിട്ടിണ്ട്. കാശ്മീരീലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടും ഗവർണറോടും സംസാരിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി.പരമേശ്വരന്‍, ഫാദര്‍ അലവി വധശ്രമക്കേസുകളില്‍ മ‌അദനിയെ ചോദ്യം ചെയ്തു

December 5th, 2015

ബാംഗളൂരു: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, ഫാദര്‍ അലവി എന്നിവരെ വധിക്കുവാന്‍ ശ്രമിച്ച കേസുകളില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ‌അദനിയെ കേരളാ പോലീസ് ചോദ്യം ചെയ്തു. ഇരുവരേയും വധിക്കുവാന്‍ പണം നല്‍കി ആളെ ഏര്‍പ്പാടാക്കി എന്നാണ് മ‌അദനിയ്ക്കെതിരെ ഉള്ള കേസ്.
ബാംഗ‌ളൂരുവിലെ ആസ്പത്രിയില്‍ എത്തിയാണ് കേരള പോലീസ് സംഘം മ‌അദനിയെ ചോദ്യം ചെയ്തത്. ഈ രണ്ടു വധശ്രമക്കേസുകളിലും തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ നടന്നത് രാഷ്ടീയ ഗൂഢാലോചനയാണെന്നും ചോദ്യം ചെയ്യലില്‍ മദനി പറഞ്ഞതായാണ് സൂചന. രണ്ടാം പ്രതിയെന്ന് പറയുന്ന മാറാട് അഷ്‌റഫിനെ താന്‍ കാണുന്നത് കോയമ്പത്തൂര്‍ ജയിലില്‍ വച്ചാണ്.

എന്നാല്‍ പി.പരമേശ്വരനേയും ഫാദര്‍ അലവിയേയും വധിക്കുന്നതിനായി തോക്കുള്‍പ്പെടെ ആയുധങ്ങള്‍ വാങ്ങുന്നതിനായി മ‌അദനി പണം നല്‍കിയതായാണ് അഷ്‌റഫ് പോലീസിനു മൊഴി നല്‍കിയത്. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിട്ടുള്ള മ‌അദനിയെ ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല. മ‌അദനിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മ‌അദനിയെ പോലീസ് സംഘം ചോദ്യം ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കും
Next »Next Page » ചിത്രകാരി ഹേമ ഉപാധ്യായ കൊല്ലപ്പെട്ട നില യില്‍ »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine