പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍. എസ്. എസ്. നേതാവ്

March 2nd, 2017

pinarayi-vijayan-ePathram
ഉജ്ജയിനി : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്ന വർക്ക് ഒരു കോടി രൂപ പാരി തോഷി കം നൽകും എന്ന് മദ്ധ്യ പ്രദേശി ലെ ആർ.എസ്.എസ്. നേതാവ് ചന്ദ്രാ വത്ത്. ഇതിനായി തന്റെ സ്വത്തു പോലും വിൽ ക്കു വാനും തയ്യാറാണ് എന്നും ചന്ദ്രാ വത്ത് പറഞ്ഞു.

കേരളത്തിലെ ആർ. എസ്. എസ്. പ്രവർത്ത കർ കൊല്ല പ്പെടു ന്നതിൽ പ്രതി ഷേധിച്ചാണ് മുഖ്യ മന്ത്രിയുടെ തലക്ക് ഇനാം പ്രഖ്യാ പിച്ചത്. ഉജ്ജയിനിയിൽ സംഘടി പ്പിച്ച പരി പാടി യിൽ എം. പി. ചിന്താ മണി മാളവ്യ, എം. എൽ. എ. മോഹൻ യാദവ് എന്നിവരുടെ സാന്നിദ്ധ്യ ത്തില്‍ ആയിരുന്നു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ : 4 ഭീകരരെ വധിച്ചു, 2 സൈനികര്‍ കൊല്ലപ്പെട്ടു

February 12th, 2017

army

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ കൊല്ലപ്പെടുകയും 4 ഭീകരരെ വധിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റ 3 ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് സൈന്യം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാധാനം നിലനില്‍ക്കുന്ന നിയന്ത്രണരേഖയില്‍ ഈ സംഭവത്തോടെ വീണ്ടും തീവ്രവാദി ആക്രമണം തുടങ്ങിയിരിക്കുകയാണ്. ഭീകരര്‍ ഒളിച്ചിരുന്ന വീടിനെക്കുറിച്ച് വിവരം കിട്ടിയ സൈന്യം അങ്ങോട്ട് പുറപ്പെടുകയും അവിടെ വെച്ച് ഭീകരര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നഗ്രോട്ട സൈനിക താവളത്തിൽ ഭീകരാക്രമണം: 3 സൈനികർ കൊല്ലപ്പെട്ടു

November 29th, 2016

attack_epathram

ശ്രീനഗർ : നഗ്രോട്ട സൈനിക താവളത്തിൽ ഭീകരാക്രമണത്തെ തുടർന്ന് 3 സൈനികർ കൊല്ലപ്പെട്ടു. ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. കാശ്മീർ അതിർത്തി സംരക്ഷിക്കുകയും ഭീകരറുടെ നുഴഞ്ഞുകയറ്റം തടയുകയും ചെയ്യുന്ന വിഭാഗത്തിലുള്ള സൈനികരാണ് നഗ്രോട്ടയിലുള്ളത്.

പുലർച്ചെ 5 മണിയോടെയാണ് ഭീകരർ ആക്രമണം ആരംഭിച്ചത്. മെസ്സിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇവർ. കൊല്ലപ്പെട്ട സൈനികരിൽ ഒരാൾ മേജർ റാങ്കിൽ ഉള്ളയാളാണ്. ഏറ്റുമുട്ടലിനെ തുടർന്ന് സമീപവാസികളെ ഒഴിപ്പിക്കുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡൽഹിയിൽ സ്ഫോടനം : ഒരാൾ കൊല്ലപ്പെട്ടു

October 25th, 2016

Chandni-Chowk-v12_epathram

ഡൽഹി ചാന്ദ്നി ചൗക്കിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കടകമ്പോളങ്ങൾക്ക് നാശനഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരാളുടെ കയ്യിലെ ബാഗിലുണ്ടായ പടക്കങ്ങളിലേക്ക് വലിച്ചിരുന്ന ബീഡിയിലൂടെ തീ പടർന്നാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഭീകരാക്രമണമോ സിലിണ്ടർ സ്ഫോടനമോ ആകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഫോറൻസിക് വിദഗ്ധരും ഭീകര വിരുദ്ധ സേനയും സ്ഥലം സന്ദർശിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീർ ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു, 4 ഭീകരരെ വധിച്ചു

September 18th, 2016

kashmir-epathram

കാശ്മീരിൽ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. 4 ഭീകരരെ വധിച്ചെങ്കിലും ഇനിയും ഭീകരർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു. ഞായറാഴ്ച്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. വൻ സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചത്. പത്താൻ കോട്ടയിൽ നടന്നതിനേക്കാൾ വലിയ ആക്രമണമാണ് ഇതെന്നാണ് വിലയിരുത്തൽ.

ഭീകരാക്രമണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉന്നത തല യോഗം വിളിച്ചിട്ടിണ്ട്. കാശ്മീരീലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടും ഗവർണറോടും സംസാരിച്ചതായും ആഭ്യന്തരമന്ത്രി അറിയിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോദിയുടെ സന്ദർശനം : ജിഗ്നേഷ് മാവനി പോലീസ് കസ്റ്റഡിയിൽ
Next »Next Page » പഞ്ചാബിൽ ഝലം എക്സ്പ്രസ് പാളം തെറ്റി : 3 പേർക്ക് പരിക്ക് »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine