മുംബൈ സ്‌ഫോടനം : രണ്ടു പേര്‍ക്ക്‌ വധ ശിക്ഷ

September 7th, 2017

delhi-highcourt-bomb-blast-epathram
മുംബൈ : 1993 ല്‍ മുംബൈയിലെ 12 പ്രധാന കേന്ദ്ര ങ്ങളി ലായി രണ്ട് മണിക്കൂറി നിട യില്‍ നടന്ന സ്ഫോടന പര മ്പര ക്കേസില്‍ താഹിര്‍ മെര്‍ച്ചന്റ്, ഫിറോസ് റാഷിദ് ഖാന്‍ എന്നി വര്‍ക്ക് പ്രത്യേക ടാഡ കോടതി വധ ശിക്ഷ വിധിച്ചു.

അധോ ലോക കുറ്റ വാളി അബു സലീം, കരീമുല്ലാ ഖാന്‍ എന്നി വര്‍ക്കു ജീവ പര്യന്തം തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും ടാഡ കോടതി വിധിച്ചു. മറ്റൊരു പ്രതി റിയാസ് അഹമ്മദ് സിദ്ദീഖിക്ക് 10 വർഷം തടവും വിധിച്ചു

ആസൂത്രിത മായ സ്ഫോടന പരമ്പര യില്‍ 257 പേര്‍ മരി ക്കു കയും 713 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും  27 കോടി രൂപ യുടെ നാശ നഷ്ടം സംഭവി ക്കുകയും ചെയ്തു എന്നാണ് കണക്ക്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാന്‍

August 1st, 2017

kashmir-epathram

ന്യൂഡല്‍ഹി : കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തെളിയിക്കുന്ന സൂചനകള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി. പാക് ചാര സംഘടനയായ ഐ എസ് ഐ ഭീകര സംഘടനയായ ലഷ്കര്‍ തുടങ്ങിയവ കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്ന തരത്തിലുള്ള തെളിവുകളാണ് ലഭിച്ചത്.

ഹവാല ഇടപാടിലൂടെയാണ് വിഘടനവാദി നേതാക്കള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് പണം ലഭിക്കുന്നത്. കാശ്മീരിലെ സുരക്ഷാസേനക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് ദിവസം 500 രൂപ വീതം പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് നേരത്തെ എന്‍ ഐ എ കണ്ടെത്തിയിരുന്നു. വിഘടനവാദികള്‍ക്ക് ഹവാല പണം നല്‍കുന്ന കാശ്മീരിലെ വ്യാപാരികള്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലാണ്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐഎസ് ബന്ദികളായ ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലില്‍ : സുഷമ സ്വരാജ്

July 16th, 2017

sushma-swaraj_epathram

ന്യൂഡല്‍ഹി : ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ജയിലിലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബാദുഷ് ഗ്രാമത്തിലെ ജയിലിലാണ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ ഉള്ളതെന്നാണ് വിദേശകാര്യസഹമന്ത്രിക്ക് ലഭിച്ച വിവരം.

തട്ടിക്കൊണ്ടുപോയവരെ ഒരു ആശുപത്രി നിര്‍മ്മാണത്തിനു ഉപയോഗിച്ച ശേഷം പിന്നീട് ഒരു ഫാമിലേക്കും അവിടെ നിന്ന് ബാദുഷ് ജയിലിലേക്കും മാറ്റിയതായാണ് വിവരം. മൊസൂളിനെ ഐഎസില്‍ നിന്നും മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ബാദുഷില്‍ നടക്കുന്ന പോരാട്ടം അവസാനിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂവെന്നും സുഷമ പറഞ്ഞു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുംബൈ സ്ഫോടന കേസിലെ പ്രതി മരണത്തിന് കീഴടങ്ങി

June 28th, 2017

dossa

മുംബൈ : 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതി മുസ്തഫ ദോസ്സ ശിക്ഷാ വിധിക്ക് കാത്തു നില്‍ക്കാതെ മരണത്തിന് കീഴടങ്ങി. കടുത്ത പനിയെയും രക്ത സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.

ചൊവ്വാഴ്ച സ്ഫോടന പരമ്പര കേസിലെ പ്രതികളായ മുസ്തഫ ദോസ്സയ്ക്കും ഫിറോസ് ഖാനും വധശിക്ഷ നല്‍കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. വിധി വരുന്നതിനു മുമ്പായിരുന്നു ദേസ്സയുടെ മരണം. കേസില്‍ വധശിക്ഷയ്ക്ക് വിധേയനായ യാക്കൂബ് മേമന് സമാനമായ കുറ്റമാണ് ദോസ്സ ചെയ്തിരിക്കുന്നതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വി വാദിച്ചിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കശ്മീര്‍ പ്രശ്‌നം എന്നെന്നേക്കുമായി പരി ഹരിക്കും : ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്

May 21st, 2017

central-minister-rajnath-singh-ePathram
ന്യൂഡൽഹി : കശ്മീര്‍ പ്രശ്‌ന ത്തിന്ന് കേന്ദ്ര സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും എന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സിക്കി മിൽ ഒരു പൊതു റാലി യിൽ സംസാരി ക്കുക യായിരുന്നു അദ്ദേഹം. കശ്മീരും അവിടെയുള്ള ജന ങ്ങളും സംസ്കാരവും ഇന്ത്യ യുടേ താണ്. കശ്മീരില്‍ നിരന്തരം പ്രശ്‌ന ങ്ങളു ണ്ടാക്കി ഇന്ത്യ യെ അസ്ഥിര പ്പെടു ത്തുവാ നാണ് പാകി സ്ഥാന്‍ ശ്രമി ക്കുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ പരി ഹാരം കാണും എന്ന് പറഞ്ഞു എങ്കിലും ഏതു വിധ മുള്ള പരിഹാര മാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചി ക്കുന്നത് എന്ന് അദ്ദേഹം വ്യക്ത മാക്കി യിട്ടില്ല.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിര്‍ഭയ കേസ്: പ്രതികള്‍ക്ക് വധശിക്ഷ
Next »Next Page » കശാപ്പിനായി കന്നു കാലികളെ വിൽക്കുന്നത് നിരോധിച്ചു »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine