ഇടതു പക്ഷവു മായി സഹകരിക്കു വാൻ സോണിയ യുടെ പച്ചക്കൊടി

August 25th, 2019

congress-ldf-alliance-in-west-bengal-ePathram
ന്യൂഡല്‍ഹി : ബംഗാളില്‍ ബി. ജെ. പി. യെ നേരിടുവാന്‍ ഇടതുപക്ഷ വുമായി സഖ്യം ചേരു വാൻ കോണ്‍ഗ്രസ്സ് നീക്കം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷവു മായി സഖ്യം ചേരുവാനായി ബംഗാളിലെ കോണ്‍ഗ്രസ്സ് ഘടക ത്തിന് എ. ഐ. സി. സി. ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധി അനുമതി നല്‍കി.

ബംഗാളിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഇടതു പക്ഷവു മായി സീറ്റ് ചര്‍ച്ചകള്‍ തുട ങ്ങി എന്നും റിപ്പോര്‍ട്ട്. എന്നാല്‍ സഖ്യം സംബന്ധിച്ച് സി. പി. എം. നിലപാട് ഇതു വരെ വ്യക്ത മാക്കിയിട്ടില്ല.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനാധിപത്യം സംരക്ഷി ക്കുവാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം : മമതാ ബാനര്‍ജി

July 22nd, 2019

mamata-banerjee-epathram
കൊല്‍ക്കത്ത : രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കു വാന്‍ തെരഞ്ഞെടുപ്പ് പരിഷ്‌കരണം വേണം എന്ന് പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയും തൃണ മൂല്‍ കോണ്‍ഗ്രസ്സ് നേതാവു മായ മമതാ ബാനര്‍ജി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര ങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറു കള്‍ ഉപയോഗിക്കണം.

ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക തുടങ്ങിയ രാജ്യ ങ്ങളില്‍ മുന്‍പ് വോട്ടിംഗ് യന്ത്ര ങ്ങള്‍ ഉപ യോഗി ച്ചിരുന്നു. പിന്നീട് അവര്‍ അതു നിറുത്തി ബാലറ്റി ലേക്ക് മടങ്ങി. ഇ. വി. എം. മെഷ്യനു കള്‍ ഒഴിവാക്കി എന്തു കൊണ്ട് നമുക്ക് ബാലറ്റ് പേപ്പറു കള്‍ തിരികെ കൊണ്ടു വന്നു കൂടാ എന്നും അവര്‍ ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ള പ്പണത്തിന്റെ ഒഴുക്ക് തടയണം. രാജ്യത്തെ ജനാധിപത്യം സംരക്ഷി ക്കുന്ന തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ വിശ്വാസ്യത നില നിര്‍ത്തുന്നതിനും തെരഞ്ഞെടുപ്പ് പരിഷ്‌കരണം അത്യാവശ്യമാണ്.

തെരഞ്ഞെടുപ്പ് സം വിധാനങ്ങള്‍ പരിഷ്കരി ക്കണം എന്ന് 1995 മുതല്‍ താന്‍ ആവശ്യ പ്പെടു ന്നതാണ് എന്നും അവർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാലുമാറ്റ ക്കാര്‍ക്ക് മുന്നറി യിപ്പു മായി തൃണമൂല്‍ കോണ്‍ഗ്രസ്സ്

June 24th, 2019

mamatha-banarji-epathram
കൊല്‍ക്കത്ത : ബി. ജെ. പി. യില്‍ ചേരുന്ന തൃണ മൂല്‍ കൗണ്‍ സിലര്‍ മാര്‍ അതിന്റെ പ്രത്യാ ഘാതം നേരിടേണ്ടി വരും എന്ന് പാര്‍ട്ടി മുന്നറി യിപ്പ്.

ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ബംഗാളി ലെ അമ്പ തോളം മുനി സിപ്പല്‍ കൗണ്‍ സിലര്‍ മാര്‍ ബി. ജെ. പി. യില്‍ ചേര്‍ന്നിരുന്നു.

ബി. ജെ. പി. യില്‍ ചേര്‍ന്ന തോടെ ഇവര്‍ ചെയ്ത കുറ്റ ങ്ങള്‍ കഴുകി ക്കള യാം എന്ന ധാരണ തെറ്റ് ആണെന്നും ആരും രക്ഷ പ്പെടാന്‍ പോകു ന്നില്ല എന്നും കുറ്റം ചെയ്ത വര്‍ക്ക് ബി. ജെ. പി. യുടെ പിന്തുണ ലഭി ച്ചാലും അവര്‍ രക്ഷ പ്പെടാന്‍ പോകുന്നില്ല എന്നും തൃണ മൂല്‍ നേതൃത്വം പ്രസ്താവന യില്‍ അറി യിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പശ്ചിമ ബംഗാൾ ഇനി മുതല്‍ ബംഗളാ

July 26th, 2018

logo-west-bengal-name-changes-to-bangla-ePathram
കൊൽക്കത്ത : പശ്ചിമ ബംഗാളി ന്റെ പേരു മാറ്റു വാനുള്ള ബില്‍ നിയമ സഭയില്‍ പാസ്സായി. ബംഗളാ എന്നാ യിരി ക്കും ഇനി മുതല്‍ ബംഗാളിനെ അറിയ പ്പെടുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന്റെ അനുമതി ലഭി ക്കു ന്ന തോടെ പേര് മാറ്റം നിലവിൽ വരും.

mamata-banerjee-epathram

ബംഗാൾ (ഇംഗ്ലീഷ്) ബംഗളാ (ബംഗാളി) ബംഗാൾ (ഹിന്ദി) എന്നിങ്ങനെ മൂന്ന് ഭാഷ ക ളിൽ പശ്ചിമ ബംഗാ ളിന് പേരു കൾ നൽണം എന്നാ യിരുന്നു കേന്ദ്ര സർ ക്കാർ ശുപാര്‍ശ. എന്നാല്‍ ഈ നിർദ്ദേശം സംസ്ഥാന നിയമ സഭ തള്ളുക യായി രുന്നു.

ബംഗാളിന്റെ പേര് 2011 ല്‍ ‘പശ്ചിം ബംഗോ’ എന്ന് മാറ്റുവാന്‍ തീരുമാനിച്ചു എങ്കിലും ഇതിന് കേന്ദ്ര അനു മതി ലഭിച്ചിരുന്നില്ല. എല്ലാ സംസ്ഥാ നങ്ങളു ടെയും യോഗ ങ്ങള്‍ ക്കായി വിളി ക്കുമ്പോള്‍ അക്ഷര മാല ക്രമ ത്തില്‍ ‘വെസ്റ്റ് ബംഗാള്‍’ അവസാനം വരുന്നത് കൊണ്ടാ ണ് പേര് മാറ്റുന്നത് എന്നും ദേശീയ മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ​ന്തോഷ്​ ട്രോഫി കേരളത്തിന്

April 2nd, 2018

logo-santosh-trophy-foot-ball-ePathram
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളത്തിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) പശ്ചിമ ബംഗാളി നെ കീഴടക്കി യാണ് കേരളം കിരീടം നേടിയത്. നീണ്ട 14 വര്‍ഷ ത്തിനു ശേഷ മാണ് സന്തോഷ് ട്രോഫി കേരളത്തി ലേക്ക് എത്തുന്നത്.

kerala-team-winners-of-santosh-trophy-foot-ball-2018-ePathram

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയ ത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തിൽ 1-1 എന്ന സമ നില യില്‍ ആയിരുന്നു ഇരു ടീമു കളും. അധികം നല്‍കിയ സമയത്തിലും ഒാരോ ഗോളു കൾ വീതം അടിച്ച് 2-2 എന്ന നില യിൽ സമ നിലയില്‍ തന്നെ തുടര്‍ന്നു.

എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4 – 2) കേരളം കരുത്ത് തെളി യിച്ചു കൊണ്ട് സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. ഇതോടെ ആറാമത് പ്രാവശ്യമാണ് ട്രോഫി കേരളത്തിനു സ്വന്തമായത്.

2004 ല്‍ ഡല്‍ഹിയില്‍ നടന്ന മല്‍സര ത്തില്‍ പഞ്ചാബിനെ തകർ ത്താണ് കേരളം അവസാന മായി സന്തോഷ് ട്രോഫി നേടിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം : സുപ്രീം കോടതി
Next »Next Page » മെഡിക്കൽ പ്രവേശനം : 180 വിദ്യാർത്ഥി കളെ പുറത്താക്കണം : സുപ്രീം കോടതി »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine