ബാംഗളൂര്‍ : പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ (94) അന്തരിച്ചു. ശ്വാസകോശ അണു ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇന്നു പുലര്‍ച്ച യോടെ ആയിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ബാംഗ്ലൂരില്‍ നടക്കും.
ചെമ്മീന്‍ എന്ന സിനിമ യിലെ ‘മാനസ മൈനേ വരൂ…’ എന്ന ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ ഗായകനാണ് മന്നഡേ. ‘നെല്ല്’ എന്ന സിനിമ യിലും പി. ജയചന്ദ്രനോടൊപ്പം ‘ചെമ്പാ ചെമ്പാ…’ എന്നു തുടങ്ങുന്ന ഗാനം പാടിയിട്ടുണ്ട്.
1919ല്‍ ബംഗാളില്‍ ജനിച്ച പ്രബോത് ചന്ദ്ര ഡെ എന്ന മന്നാഡെ, 1942ല്‍ തമന്ന എന്ന ചിത്ര ത്തില്‍ പാടി ക്കൊ ണ്ടാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് കടന്നു വന്നത്.
അമ്മാവന്‍ കെ. സി. ഡെ യില്‍ നിന്നു സംഗീതം അഭ്യസിച്ച മന്നാഡേ അമ്മാവന്റെ സംഗീത സംവി ധാന സഹായി ആയി ട്ടായി രുന്നു തുടക്കം. പിന്നീട് എസ്. ഡി. ബര്‍മന്റെ സഹായി യായി. തമന്ന യില്‍ സുരയ്യ യോ ടൊപ്പം ആലപിച്ച ‘ജാഗോ ആയി…’ ആയിരുന്നു ആദ്യ ഗാനം.
1953 മുതല്‍ 1976 വരെ മന്നാഡെ ഹിന്ദി ചലചിത്ര ഗാന രംഗത്ത് സജീവ മായി രുന്നു. 2012ല്‍ പിന്നണി ഗാന രംഗ ത്തു നിന്ന് പിന്‍ വാങ്ങി.
ഏഴു പതിറ്റാണ്ടു കാലം കൊണ്ട് മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, ആസാമീസ് തുടങ്ങിയ പത്തോളം ഭാഷ കളി ലായി ഏതാണ്ട് മുവ്വാ യിരത്തി അഞ്ഞൂ റോളം പാട്ടു കള്‍ അദ്ദേഹം പാടി.
1969ല്‍ മേരെ ഹുസൂര്‍ എന്ന സിനിമ യിലെ ഗാനത്തിനും 1971ല്‍ ബംഗാളി ചിത്ര മായ നിഷി പദ്മ യിലെയും ഹിന്ദി യിലെ മേരാ നാം ജോക്കറിലെയും ഗാന ങ്ങള്‍ക്കുമായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം മന്നാഡേ കരസ്ഥമാക്കി.
1971 ല്‍ പത്മശ്രീ നല്‍കിയും 2005 ല്‍ പത്മ ഭൂഷണ്‍ സമ്മാനിച്ചും 2007ല്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുര സ്കാര മായ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
കണ്ണൂര്‍ സ്വദേശി യായ പരേത യായ സുലോചന കുമാരനാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത.