മുത്തലാഖ് ഭരണ ഘടനാ വിരുദ്ധം : സുപ്രീം കോടതി

August 22nd, 2017

triple-talaq-issue-supreme-court-of-india-verdict-ePathram
ന്യൂഡല്‍ഹി: ഇസ്ലാം മതത്തിലെ വിവാഹ മോചന രീതി യായ ‘മുത്തലാഖ്’ ഭരണ ഘടനാ വിരുദ്ധം എന്നും മാറ്റം ആവശ്യമാണ് എങ്കില്‍ ആറു മാസത്തിനകം നിയമ നിർമ്മാണം നടത്തണം എന്നും സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ജെ. എസ്. കെഹാറിന്റെ നേതൃത്വ ത്തിലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ജസ്റ്റിസു മാരായ കുര്യൻ ജോസഫ്, ആർ. എഫ്. നരി മാൻ, യു. യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരാണ് ഭരണ ഘടനാ ബെഞ്ചി ലുള്ളത്. അഞ്ചംഗ ബെഞ്ചിലെ മൂന്നംഗ ങ്ങൾ മുത്ത ലാഖ് ഭരണ ഘടനാ വിരുദ്ധ മാണ് എന്ന് പറഞ്ഞ പ്പോൾ ചീഫ് ജസ്റ്റിസ് അടക്കം രണ്ട് അംഗ ങ്ങള്‍ മുത്തലാഖ് ഭരണ ഘടനാ വിരുദ്ധമല്ല എന്നും അഭി പ്രായപ്പെട്ടു.

മുത്തലാഖ് വ്യക്തി നിയമ ത്തിന് കീഴിൽ വരുന്ന തിനാൽ ഇതിൽ കോടതിക്ക് ഇടപെടാന്‍ ആവുകയില്ലാ എന്നും അത് ഭരണ ഘടനാ വിരുദ്ധം അല്ല എന്നും ആരുന്നു ബെഞ്ചിന്റെ അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസ് ജെ. എസ്. കെഹാർ ചൂണ്ടിക്കാണിച്ചത്. മുത്തലാഖ് മൗലിക അവകാശ ലംഘനം അല്ല എന്നും ചീഫ് ജസ്റ്റിസ് അഭി പ്രായ പ്പെട്ടു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

തെങ്ങ് തലയില്‍ വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു

July 23rd, 2017

news-epathram
മുംബൈ : തെങ്ങ് തലയിൽ വീണ് ദൂര ദർശൻ മുൻ അവതാരക മരിച്ചു. മുംബൈ സ്വദേശിനി കാഞ്ചന്‍ നാഥ് (58) ആണ് പ്രഭാത സവാരി നടത്തുന്നതിനിടെ തല യിലേക്ക് തെങ്ങ് വീണ് മരിച്ചത്. റോഡി ലേക്ക് ചാഞ്ഞ് നില്‍ക്കുക യായിരുന്ന തെങ്ങ്, കാഞ്ചന്‍ നാഥ് പ്രഭാത സവാരി നടത്തു ന്നതിനിടെ തല യിലേക്ക് വീഴുക യായിരുന്നു.

അപകടം ഉണ്ടായ ഉടൻ തന്നെ സമീപ ത്തെ കട കളില്‍ നിന്നും ആളു കൾ ഓടി ക്കൂടി തെങ്ങിന് അടി യില്‍ നിന്നും ഇവരെ എടുത്ത് ആശുപത്രി യില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷി ക്കുവാനായില്ല. അപകട ത്തിന്‍റെ സി. സി. ടി. വി. ദൃശ്യ ങ്ങൾ പുറത്തു വന്നി ട്ടുണ്ട്.

അപകടത്തിനു കാരണം ബ്രിഹൻ മുംബൈ മുനി സിപ്പൽ കോർപ്പ റേഷന്‍ ആണെന്നും അപകടം ഉണ്ടാക്കിയ തെങ്ങ് മുറിച്ചു മാറ്റാന്‍ മുമ്പ് അനുമതി തേടിയിരുന്നു എങ്കിലും കോർപ്പ റേഷൻ അനുമതി നൽകിയില്ല എന്നും ബന്ധു ക്കൾ ആരോപിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജ​യ​ല​ളി​ത നി​ര​പ​രാ​ധി :​ ത​മി​ഴ് ​​നാ​ട്​ സ​ർ​ക്കാ​ർ

March 21st, 2017

Jayalalitha-epathram
ചെ​ന്നൈ : അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന ​കേസ്സി​ൽ ത​മി​ഴ് ​​നാ​ട് ​മുൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യെ കു​റ്റ​വാ​ളി​യാ​യി കോ​ട​തി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല എ​ന്നും മ​ര​ണ​ത്തോ​ടെ അ​വ​ർ നി​ര​പ​രാ​ധി​ ആ​ണെ​ന്നും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ മ​ദ്രാ​സ്​ ഹൈ​ക്കോ ​ട​തി ​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശശികല ജയിലില്‍

February 15th, 2017

sasikala_epathram
ചെന്നൈ : അണ്ണാ ഡി. എം. കെ. ജനറൽ സെക്രട്ടറി വി. കെ. ശശികല ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതിയിൽ കീഴ ടങ്ങി.

അനധികൃത സ്വത്ത് സമ്പാദന ക്കേ സിലെ സുപ്രീം കോടതി വിധി യെ തുടര്‍ന്ന് കീഴട ങ്ങിയ ശശികല യെയും കൂട്ടു പ്രതി കളായ ജെ. ഇള വരശി, വി. എൻ. സുധാ കരൻ എന്നിവ രേയും പരപ്പന അഗ്ര ഹാര ജയിലി ലേക്ക് മാറ്റി.

കീഴടങ്ങുവാന്‍ സമയം നീട്ടി നല്‍കണം എന്നുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി യതിനെ തുടര്‍ ന്നാണ് ശശി കല ഇന്നു തന്നെ പരപ്പന യില്‍ എത്തി യത്.

ബെംഗളൂരു ജയിൽ വളപ്പിലെ പ്രത്യേക കോടതി യിൽ കീഴടങ്ങിയ മൂന്നു പേരെയും നട പടി കൾക്ക് ശേഷം ജയിലി ലേക്ക് മാറ്റുക യാ യി രുന്നു. ശശി കല യുടെ ഭർത്താവ് എം. നട രാജനും മുതിർന്ന നേതാക്കളും കോടതി യിൽ എത്തി യിരുന്നു.

കനത്ത സുരക്ഷ യാണ് ശശി കല യെയും മറ്റു രണ്ടു പ്രതി കളെയും പാർപ്പി ക്കു വാനു ള്ള ജയിൽ പരി സരത്ത് ഒരുക്കി യിരി ക്കുന്നത്. ജയിലിന്റെ മൂന്നു കിലോ മീറ്റർ ചുറ്റള വിൽ നിരോധനാജ്ഞയും പുറ പ്പെടു വി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അനധികൃത സ്വത്തു സമ്പാദന കേസ് : ശശികല ജയിലി ലേക്ക്

February 14th, 2017

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ന്യൂദല്‍ഹി : അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ അണ്ണാ ഡി. എം. കെ. ജനറൽ സെക്രട്ടറി വി. കെ. ശശികല ജയിലിലേക്ക്. വിചാ രണ ക്കോടതി വിധിച്ച ശിക്ഷ യാണ് സുപ്രീം കോടതി ഇന്ന് ശരിവച്ചത്. ജസ്റ്റിസ് പി. സി. ഘോഷ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്

2014ൽ ബെംഗളൂരു വിലെ വിചാരണ കോടതി പ്രതികൾക്കു നാലു വർഷം തടവും പിഴയും വിധി ച്ചിരുന്നു. വിധി ശരി വച്ച തോടെ വി. കെ. ശശികല നാലു വർഷം തടവ് അനുഭവിക്കണം. 10 കോടി രൂപ പിഴയും അടയ്ക്കണം.

2015ൽ കർണ്ണാടക ഹൈ ക്കോടതി എല്ലാവരെയും കുറ്റ വിമുക്തരാക്കി യിരുന്നു. ഇതേ ത്തുടർന്നു കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപി ക്കുക യായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോൾ വിധി വന്നി രിക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ : 4 ഭീകരരെ വധിച്ചു, 2 സൈനികര്‍ കൊല്ലപ്പെട്ടു
Next »Next Page » ദേശീയ ഗാനം: എഴുന്നേറ്റു നിൽക്കേണ്ടെന്ന് സുപ്രീം കോടതിയുടെ വിശദീകരണം »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine