പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടാക്കണം

July 21st, 2015

marriage-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുരുഷന്‍മാരുടെ വിവാഹ പ്രായം പതിനെട്ടു വയസ്സായി നിജപ്പെടുത്താന്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലം നിയോഗിച്ച ഉന്നത തല സമിതി യുടെ ശുപാര്‍ശ.

പുരുഷന്‍മാരുടെ വിവാഹ പ്രായം 21 വയസ്സില്‍ നിന്ന് 18 വയസ്സാക്കി കുറച്ച് ശൈശവ വിവാഹ നിരോധന നിയമ ത്തില്‍ ഭേദഗതി വരുത്തണം എന്നാണ് സമിതി യുടെ ശുപാര്‍ശ. പെണ്‍കുട്ടി കളുടെയും ആണ്‍കുട്ടി കളുടെയും കുറഞ്ഞ വിവാഹ പ്രായം ഏകീകരി ക്കാനാണിത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി കള്‍ക്കുള്ള പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുക തുടങ്ങിയവ യാണ് മറ്റു പ്രധാനപ്പെട്ട ശുപാര്‍ശകള്‍.

മുസ്ലിങ്ങള്‍ക്കിടയിലുള്ള തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ഏക പക്ഷീയം ആണെന്നും അത് സ്ത്രീകളുടെ വൈവാഹിക സുരക്ഷിതത്വ ബോധം ഇല്ലാതാക്കുന്നു എന്നും സമിതി അഭിപ്രായപ്പെട്ടു.

മറ്റു മത വിഭാഗ ങ്ങളിലേതു പോലെ ക്രിസ്തുമത വിശ്വാസികള്‍ പരസ്പര സമ്മത ത്തോടെ വിവാഹ മോചനം നേടുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷ ത്തില്‍ നിന്ന് ഒരുവര്‍ഷ മായി കുറക്കണം എന്നാണ് മറ്റൊരു ശുപാര്‍ശ. ഭാര്യ യുടെ സമ്മതം ഇല്ലാതെ യുള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം കുറ്റ കൃത്യമായി കാണണം. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമായ ഇന്ത്യ യില്‍ അതു നിയമപരം ആക്കണം എന്ന സമിതി യുടെ ശുപാര്‍ശയും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ സ്ത്രീകളുടെ ജീവിത നിലവാരത്തെ ക്കുറിച്ചു പഠിക്കാന്‍ നിയോഗി ക്ക പ്പെട്ട ഡോ. പാം രാജ്പുത് അദ്ധ്യക്ഷ യായ പതിന്നാലംഗ സമിതി യുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച യാണ് പുറത്തിറക്കിയത്.

പ്രത്യേക വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യുന്‌പോള്‍ റജിസ്ട്രാറുടെ ഓഫീസില്‍ നോട്ടീസ് പതിക്കുന്ന രീതിയും വിവാഹിതര്‍ ആവുന്ന വരുടെ ഫോട്ടോ ഓഫീസിനു മുന്നില്‍ പതിക്കുന്നതും ഒഴിവാക്കണം. വിവാഹ ത്തിനുള്ള നോട്ടീസ് കാലാവധി ഒരു മാസം എന്നുള്ളത് ഏഴു ദിവസ മാക്കി കുറയ്ക്കണം. മാതാപിതാക്കളുടെ എതിര്‍പ്പ് വക വെയ്ക്കാതെ വിവാഹി തരാകാന്‍ തീരുമാനിക്കുന്ന വര്‍ക്ക് ഒരുമാസം കാത്തിരിക്കുന്നത് പ്രായോഗി കം അല്ലാ എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശ.

വേശ്യാ വൃത്തിക്കു നിര്‍ബന്ധിത രാകുന്ന സ്ത്രീകളെയും കുട്ടികളെയും കുറ്റ വാളി കളായി ക്കാണാതെ, ഇരകളായി കണക്കാക്ക ണമെന്ന താണ് ശ്രദ്ധേയ മായ മറ്റൊരു ശുപാര്‍ശ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ജയ കുറ്റവിമുക്തയായി; വീണ്ടും മുഖ്യമന്ത്രിയാകും

May 11th, 2015

ബാംഗ്ലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയ്ക്കെതിരായ തടവു ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. ബാംഗ്ല്ലൂരുവിലെ പ്രത്യേക കോടതിയുടെ വിധിക്കെതിരെ ജയലളിതയും കൂട്ടു പ്രതികളും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടത് ജസ്റ്റിസ്റ്റ് സി.ആര്‍ കുമാരസ്വാമിയുടെ വിധി. ജയലളിതയ്ക്ക് നാലു വര്‍ഷം തടവും 100 കോടി രൂപയുമാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്. ജയലളിതയുടെ ദത്ത് പുത്രന്‍ വി.എന്‍. സുധാകരന്‍, തോഴി ശശികല, ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശി എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റാദ്ദാക്കി.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെ ഉള്ള കാലയളവില്‍ 66.56 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബറിലാണ് ജയലളിതയും കൂട്ടാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ ശിക്ഷിച്ചുകൊണ്ട് പ്രത്യേക കോടതി വിധി വന്നത്. ഇതൊടെ ജയലളിതയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുകയും ചെയ്തു. വിധി പറയുന്നത് കേള്‍ക്കാന്‍ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ജയലളിതയേയും കൂട്ടാളികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറത്തു വന്നതോടെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോടതിയിലും പരിസരത്തും ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

കുറ്റവിമുക്തയായ സാഹചര്യത്തില്‍ ജയലളിത മുഖ്യമന്ത്രിയായി മടങ്ങി വരും. സത്യപ്രതിഞ്ജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

രാധിക ആപ്തെയുടെ വീഡിയോ വൈറലാകുന്നു

April 28th, 2015

ബോളിവുഡ് നടി രാധിക ആപ്തെയുടെ രഹസ്യഭാഗങ്ങള്‍ ഉള്‍പ്പെടുന്നതെന്ന് പറയപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംവിധയകന്‍ അനുരാഗ് കാശ്യപ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ വീഡിയോ പുറത്തുവിട്ട ആള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ഒരു യുവാവിനു മുമ്പില്‍ തന്റെ വസ്ത്രം ഉയര്‍ത്തി സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. അനുരാഗ് കാശ്യപ് സംവിധാനം ചെയ്ത ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഒരു ഷോട് ഫിലിമിലെ രംഗമാണിതെന്ന് പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെയ്ഫ്പ ത്മശ്രീ തിരിച്ചു നല്‍കുവാന്‍ തയ്യാറാണെന്ന് ഭാര്യ കരീന കപൂര്‍

March 24th, 2015

മുംബൈ: തനിക്ക് ലഭിച്ച പത്മ പുരസ്കാരം തിരികെ നല്‍കുവാന്‍ സെയ്‌ഫ് അലിഖാന്‍ തയ്യാറാണെന്ന് ഭാര്യയും നടിയുമായ കരീന കപൂര്‍. അദ്ദേഹം ആവശ്യപ്പെട്ടിട്ടല്ല പുരസ്കാരം ലഭിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് നല്‍കിയതാണ്. എന്നാല്‍ രാജ്യം നല്‍കിയ അംഗീകാരം തിരിച്ചെടുക്കുവാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം അത് സന്തോഷ പൂര്‍വ്വം തിരിച്ചു നല്‍കുമെന്ന് അവര്‍ പറഞ്ഞു.

2010-ല്‍ ആണ് സെയ്ഫ് അലി ഖാന് പത്മശ്രീ ലഭിച്ചത്. ഒരു എന്‍.ആര്‍.ഐ ബിസിനസ്സുകാരനുമായി അര്‍ദ്ധരാത്രി ഹോട്ടലില്‍ വച്ച് അടിപിടിയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സെയ്‌ഫിനെതിരെ ക്രിമനല്‍ കേസ് എടുത്തിരുന്നു. 2012-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതേ തുടര്‍ന്നാണ് പത്മ പുരസ്കാരം സെയ്‌ഫില്‍ നിന്നും തിരിച്ചെടുക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും

January 15th, 2015

ന്യൂഡെല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു. ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ മെമ്പര്‍ഷിപ്പ് നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി, ഹര്‍ഷ വര്‍ധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. വരനിരിക്കുന്ന വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് കെജ്രിവാളിനെതിരെ മത്സര രംഗത്തിറക്കുവാന്‍ സാധ്യതയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് തന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് അവര്‍ പറഞ്ഞു. നാല്പതു വര്‍ഷം താന്‍ രാജ്യത്തെ സേവിച്ചു തന്റെ സീനിയോരിറ്റി അവഗണിക്കപ്പെട്ടപ്പോള്‍ രാജിവെച്ചു. രാജ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ ഇപ്പോള്‍ ബി.ജെ.പി ഒരു അവസരം തന്നിരിക്കുന്നു. ഇന്നുമുതല്‍ ഞാനൊരു യഞ്ജത്തിലാണ്. അഴിമതി രഹിതമായ ഒരു സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും അംഗത്വം എടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു.

അണ്ണാഹസാരെ നടത്തിയ ലോക്‍പാല്‍ സമരത്തില്‍ സജീവ പങ്കാളിയായിരുന്ന കിരണ്‍ ബേദിക്ക് വലിയ ജനസമ്മതിയുണ്ട്. ഇതിനെ വോട്ടാക്കിമാറ്റാന്‍ സാധ്യമാകുമോ എന്ന ആലോചനയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍. ദില്ലിയിലെ തെരഞ്ഞെടുപ്പു സംബന്ധിച്ച വിലയിരുത്തലുകളില്‍ ബി.ജെ.പിക്കാണ് മുന്‍ തൂക്കം എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്രിവാളിനെ അനുകൂലിക്കുന്നവരാണ് കൂടുതല്‍. പ്രധാമന്ത്രി മോദിയുടെ വ്യക്തിപ്രഭാവമാണ് പ്രധാനമായും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കോണ്‍ഗ്രസ്സ് നേരിടുന്ന തകര്‍ച്ചയും ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം ബി.ജെ.പിക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. വിവാദ പ്രസ്ഥാവനകളില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ ബി.ജെ.പി നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം
Next »Next Page » സഹിഷ്ണുതയും ബഹുസ്വരതയും നില നിര്‍ത്തണം : രാഷ്ട്രപതി »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine