കോഴിക്കോട്: മുസ്ലീം ലീഗില്‍ തല്‍ക്കാലം ഒരു ജനറല്‍ സെക്രട്ടറി മതിയെന്ന് നിലവിലെ ജനരാല്‍ സെക്രെട്ടറിമാറില്‍ ഒരാളായ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാളെ മുസ്ലീം ലീഗ് സെക്രെട്ടറിയേറ്റ് യോഗം കൂടാനിരിക്കെയാണ് വളരെ നിര്‍ണ്ണായകമായ തീരുമാനം അദ്ദേഹം അറിയിച്ചത്. എം. പി. എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വം ഉള്ളതിനാലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇ മെയില്‍ വിവാദത്തില്‍ ലീഗ് എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ നടക്കുന്ന ലീഗ് സെക്രെട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം