കണ്ണൂര്‍: വാക്കുകളില്‍ അഗ്നി നിറച്ച് സമൂഹത്തിലെ ദുര്‍വാസനകളെ ശുദ്ധീകരിക്കുവാന്‍ നിരന്തരം പ്രയത്നിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൌതിക ശരീരത്തെ ഒടുവില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. നിരവധി രണധീരന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന പയ്യാമ്പലം കടപ്പുറത്ത് പരമ്പരാഗത രീതിയില്‍ ഒരുക്കിയ ചിതക്ക് ഉച്ചക്ക് 12.15 നു മരുക്കള്‍ തീ കൊളുത്തി. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹത്തിന്റെ സംസ്കാരം. ഇന്നു പുലര്‍ച്ചെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ എത്തിച്ച ഭൌതിക ശരീരം പിന്നീട് കണ്ണൂര്‍ ടൌന്‍ സ്ക്വയറില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കുവാന്‍ എത്തി. കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍, മന്ത്രി കെ. സി. ജോസഫ്, പ്രതിപക്ഷ ഉപനേതവ് കോടിയേരി ബാലകൃഷ്ണന്‍, കെ. സുധാകരന്‍ എം. പി, എം. മുകുന്ദന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ബി. ജെ. പി. നേതാക്കളായ വി. മുരളീധരന്‍, സി. കെ. പത്മനാഭന്‍, സി. പി. ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാഹിത്യം