കോട്ടയം: എസ്.എന്‍.ഡി.പിയുമായി ഐക്യം തുടരേണ്ടെന്ന് എന്‍.എസ്.എസ് തീരുമാനിച്ചു. പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗവും കൌണ്‍സില്‍ യോഗവും സംയുക്തമയാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്തിടെ ഉണ്ടായ ചില സംഭവ വികാസങ്ങളാണ് വിശാല ഭൂരിപക്ഷ സമുദായ ഐക്യം ലക്ഷ്യമിട്ട് നേരത്തെ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പ്രത്യേക നയരേഖയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഐക്യം ഇനി തുടരേണ്ട എന്ന തീരുമാനത്തില്‍ എത്തുവാന്‍ കാരണം. ദേവസ്വം ബില്ലുമായി ബന്ധപ്പെട്ട് സംവരണ പ്രശ്നത്തില്‍ ഇരു സംഘടനകളും തമ്മില്‍ ഉണ്ടായ സ്വരചേര്‍ച്ച ഇല്ലായ്മയാണ് ഐക്യം തകരാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. സമുദായ സൌഹാര്‍ദത്തിനും മതേതരത്ത്വത്തിനും കോട്ടമുണ്ടാക്കും എന്നതിനാലാണ് ഐക്യം വേണ്ടെന്ന് വച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍