തൃശ്ശൂര്‍ : തൃശ്ശൂര്‍ കേച്ചേരിയില്‍ ആനയിടഞ്ഞ് ഒരാളെ കുത്തിക്കൊലപ്പെടുത്തി. ബൈക്കില്‍ അതുവഴി വരികയായിരുന്ന പാവറട്ടി മാളിയേക്കല്‍ ആന്റണിയുടെ മകന്‍ അലോഷ്യസാണ് (49) ആനയുടെ കുത്തേറ്റ് മരിച്ചത്. ഇന്നു രാവിലെ ഏഴുമണിയോടെ കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആന ഇടഞ്ഞത്. തുടര്‍ന്ന് ആന കേച്ചേരി ആളൂര്‍ റൂട്ടിലോടുന്ന സെന്റ് ജോസഫ് എന്ന ബസ്സ് കുത്തി മറിച്ചിട്ടു. ബസ്സിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്. ബസ്സിനടിയില്‍ പെട്ട സിംസണ്‍ എന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് റോഡിലൂടെ ഓടിയ ആന വഴിയില്‍ കണ്ട ഒരു ടിപ്പര്‍ ലോറിയുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുത്തി മറിച്ചു. മൂന്നു വീടു കള്‍ക്കും കേടുപാടു വരുത്തി. ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ അസിയെ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പതിനാലോളം പേര്‍ക്ക് പറ്റിക്കേറ്റിട്ടുണ്ട്. ഡോ. രാജീവ് ടി. എസിന്റേയും, പി. വി. ഗിരിദാസിന്റേയും നേതൃത്വത്തില്‍ എലിഫന്റ് സ്ക്വാഡ് എത്തി മയക്കു വെടി വെച്ചാണ് ആനയെ തളച്ചത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം, വന്യജീവി