തിരുവനന്തപുരം: അനാശാസ്യത്തിന് പോലീസ് പിടിയിലായ സി. പി. എം നേതാവ് എസ്. സുന്ദരേശനേയും അദ്യാപിക ശകുന്തളയേയും 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരേയും കാറിനകത്തുനിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.പൊതു നിരത്തില്‍ അനാശാസ്യം നടത്തിയതിനാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്ന് അറിയുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് വര്‍ക്കല മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയത്. സുന്ദരേശനെ ആറ്റിങ്ങല്‍ സബ്ജ് ജയിലിലേക്കും അധ്യാപികയായ ശകുന്തളയെ തിരുവനന്തപുരം വനിതാ ജയിലിലേക്കും അയച്ചു.
പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജാഗ്രതയിലായിരുന്നു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു കാരമുക്കിനു സമീപം നിര്‍ത്തിയിട്ട കാറില്‍ സ്ത്രീയും പുരുഷനും ഇടപെടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുവാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് സുന്ദരേശന്‍ നാട്ടുകാരോട് തട്ടിക്കയറി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജില്ലയിലെ പ്രമുഖ സി. പി. എം നേതവായ എസ്. സുന്ദരേശന്‍ 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം, സ്ത്രീ
നാണമില്ലാത്ത മാര്‍ക്കിസ്റ്റുകാര്‍ നടുറോഡിലും അനാശാസ്യം നടത്തുന്നു എന്ന് മ്സ്സിലായില്ലെ.
അബ്ദുള്ളക്കുട്ടി മറ്റൊരു കാറില്‍ സഞ്ചരിച്ചതിനു അനാശാസ്യമെന്ന് നിയമസഭയില്‍ ആരോപണം ഉന്നയിച്ചവരാണ് ഇവര്‍.
കുഞ്ഞാലിക്കുട്ടിയെ പറ്റി ഇനി എവന്മാര്‍ മിണ്ടരുത്.
അവര്‍ രണ്ടാളും കാറിനുള്ളില്‍ മൊബൈല്‍ ഫോണ്‍ പരതിയതാണ്. നാട്ടുകാര്‍ തെറ്റിദ്ധരിച്ചു.