കോഴിക്കോട്: മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് തന്നെ മത്സര രംഗത്തു നിന്നും മാറ്റരുതെന്ന് പാണക്കാട് ഹൈദരി തങ്ങളോടും സംസ്ഥാന നേതൃത്വത്തോടും അഭ്യര്‍ഥിച്ചു. കീഴ്‌ഘടകങ്ങളുടെ ശക്തമായ എതിര്‍പ്പ് നില നില്‍ക്കുന്ന സാഹചര്യത്തില്‍ അഹമ്മദിനെ മത്സരിപ്പിക്കേണ്ടതുണ്ടോ എന്ന് മുസ്ലിം ലീഗ് നേതൃത്വത്തിനുള്ളിലും ചര്‍ച്ചയായിട്ടുണ്ട്. പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പ് മറികടന്നും നേരത്തെ മുസ്ലിം ലീഗ് പലര്‍ക്കും സീറ്റ് അനുവദിച്ചിട്ടുണ്ടെന്നും തനിക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാന കാലത്ത് തന്നെ അപനാമിച്ച് ഒഴിവാക്കരുതെന്നും മത്സരിക്കുവാന്‍ സീറ്റ് നല്‍കണമെന്നും അഹമ്മദ് തങ്ങളോട് അഭ്യര്‍ഥിച്ചതായാണ് സൂചന.
മണ്ഡലത്തിന്റെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും തുടര്‍ച്ചയായി മത്സരിക്കുന്ന അഹമ്മദ് ഇത്തവണ മാറി നില്‍ക്കണമെന്നുമാണ് എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍