കോഴിക്കോട്: വി. എസിനെ പി. ബിയില്‍ നിന്ന് മന:പൂര്‍വ്വം ഒഴിവാക്കിയെന്നതു കള്ളപ്രചാരണമാണെന്ന് സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ചെറുപ്പക്കാര്‍ക്ക് അവസരം കൂടുതല്‍ നല്‍കുവാനാണ് പാര്‍ട്ടി തീരുമാനമെന്നും അച്ചടക്ക ലംഘനമോ വിഭാഗീയതയോ പി. ബിയില്‍ നിന്നുള്ള വി. എസിന്റെ ഒഴിവാക്കലിനു കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. എണ്‍പതു കഴിഞ്ഞവരെ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവാക്കുവാന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ വി. എസിനു പ്രത്യേക പരിഗണന നല്‍കുകയായിരുന്നു എന്നും കാരാട്ട് വ്യക്തമാക്കി. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പൊതു സമ്മേളനത്തില്‍ നിന്നും വി. എസ് വിട്ടുനിന്നതിന്റെ കാരണം അറിയില്ലെന്നും വി. എസ് പങ്കെടുക്കാത്തതില്‍ അണികള്‍ക്ക് നിരാശയുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്നും വിട്ടു നിന്ന ബംഗാളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവിനെ നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ പി. ബിയില്‍ നിന്നും ഒഴിവാക്കിയതില്‍ കേരളത്തിലെ അണികളിലും സാധാരണക്കാരിലും പ്രതിഷേധം പുകയുകയാണ്. നീലേശ്വരത്ത് ഇന്നലെ രാത്രി തന്നെ പാര്‍ട്ടിയുടെ നേതൃത്വത്തെ വിമര്‍ശിച്ചു കൊണ്ട് വി. എസ് അനുകൂല ഫ്ലക്സുകളും പോസ്റ്ററുകളും ഉയര്‍ന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം