തൃശൂര്‍ : പൂരം കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കും എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ഭംഗിയായി പൂരം ആഘോഷിക്കാൻ എല്ലാവർക്കും അവസരം നൽകും. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻ കരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിന് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുക യായിരുന്നു മന്ത്രി. പൂരം നല്ല രീതിയിൽ നടത്തണം എന്നാണ് സർക്കാരിന്‍റെ ലക്ഷ്യം. വകുപ്പുകൾ നടത്തേണ്ട അവസാന വട്ട മിനുക്കു പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജനക്കൂട്ടം കണക്കിലെടുത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ നിയന്ത്രണം വേണ്ടി വരും എന്നും മന്ത്രി പറഞ്ഞു.
ലോകം തന്നെ ശ്രദ്ധിക്കുന്ന രീതിയിൽ പൂരം നടത്താനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ സ്വയം നിയന്ത്രണം വേണം.
ടി. എൻ. പ്രതാപൻ എം. പി., പി. ബാലചന്ദ്രൻ എം. എൽ. എ., മേയർ എം. കെ. വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി. നന്ദകുമാർ, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ഉത്സവം, തൃശ്ശൂര്‍ പൂരം