തിരുവനന്തപുരം: നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ സാന്നിധ്യം കേരളത്തില്‍ തുടരുന്നതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സത്യവാങ്ങ് മൂലം നല്‍കി. സിമിയുമായി ബന്ധപ്പെട്ടുള്ള തെളീവുകള്‍ ശേഖരിക്കുവന്‍ മെയ് 3 മുതല്‍ 5 വരെ ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ വി. കെ. ഷാലിയുടെ നേതൃത്വത്തില്‍ ഉള്ള ട്രൈബ്യൂണല്‍ തിരുവനന്തപുരത്ത് സിറ്റിങ് നടത്തുന്നുണ്ട്. ഈ ട്രൈബ്യൂണലില്‍ സമര്‍പ്പിക്കുവാന്‍ കേരളം തയ്യാറാക്കിയ സത്യവാങ്ങ്മൂലത്തിലാണ് സിമിയുടെ സാന്നിധ്യം കേരളത്തിലുണ്ടെന്നും നിരോധനം നീട്ടണമെന്നും കേരളം പറഞ്ഞിരിക്കുന്നത്. 2008നു ശേഷം തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസുള്‍പ്പെടെ സിമിയുടെ സാന്നിധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായതായും ചില രാഷ്ടീയ പാര്‍ട്ടികളില്‍ സിമിയുടെ പഴയ കാല പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറി പ്രവര്‍ത്തിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. ഈയ്യിടെ വിവാദമായ ഈമെയില്‍ ചോര്‍ത്തല്‍ സംഭവത്തിലും സിമി സാന്നിധ്യം സംശയിക്കപ്പെടുന്നുണ്ട്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കോടതി, തീവ്രവാദം, മതം