തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് സത്യവാചകം ചൊല്ലി കൊടുത്തു. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമായി നിരവധി പേര്‍ സത്യ പ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ രാജ്ഭവനില്‍ എത്തിയിരുന്നു. കേരളത്തിന്‍റെ 21-ാം മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് ഉമ്മന്‍ചാണ്ടി സത്യ പ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആകുന്നത് . 1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന എം എല്‍ എ ആണ് അദ്ദേഹം
രണ്ടുമണിക്ക് സത്യ പ്രതിജ്ഞാചടങ്ങുകള്‍ തുടങ്ങി. ചീഫ് സെക്രട്ടറി പി. പ്രഭാകരനാണു ചടങ്ങുകള്‍ നിയന്ത്രിച്ചത്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ആദ്യം ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഘടകകക്ഷി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍, ടി.എം. ജേക്കബ്, കെ.ബി. ഗണേഷ്കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഗവര്‍ണറുടെ വക ചായ സല്‍ക്കാരം ഉണ്ടായിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്