തിരുവനന്തപുരം: കോണ്ഗ്രസിന്റെ പുതിയ മന്ത്രിമാരുടെ ലിസ്റ്റില്‍ ഇടം കണ്ടെത്തിയ മുന്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ് കേസ് പുനരന്വേഷണത്തിന് ഒരുങ്ങുന്നു. 2005ല്‍ സിവില്‍ സപ്ലെസ് മന്ത്രിയായിരിക്കെ റേഷന്‍ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപെട്ടു എന്ന ആരോപണമാണ് പുനരന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കോഴിക്കോട് വിജിലന്‍സ് യൂനിറ്റ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. കെ. പി. സി. സി. അംഗവും കോഴിക്കോട് സ്വദേശിയുമായ അബ്ദുല്‍ റഹ്മാന്‍, അജിത് എന്നിവരുടെ പരാതിയെ തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശ പ്രകാരം പരാതി അന്വേഷിച്ച് കുറ്റപത്രം സമര്‍പിച്ചിരുന്നു. പതിമൂന്നംഗ സാദ്ധ്യതാ ലിസ്റ്റില്‍ ഇടം നേടിയ അടൂര്‍ പ്രകാശിന്റെ മന്ത്രിസ്ഥാനം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് .
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം