തിരുവനന്തപുരം: മുഖ്യമന്ത്രി ‘വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണം’ എന്ന കോടിയേരിയുടെ പ്രസ്താവനയാണ് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയ്ക്ക് ആയുസ് നീട്ടിനല്‍കിയത് എന്ന് പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ വിമര്‍ശനമുയരുന്നു . പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതി തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കാന്‍ ഒരുങ്ങിയിരുന്നു . അങ്ങനെ സംഭവിക്കാതിരുന്നതിന് ഒരു കാരണം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം കോടതി പ്രഖ്യാപിച്ചയുടന്‍ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിപക്ഷനേതാവ് വി എസ് പ്രതികരിക്കുന്നതിന് മുമ്പേ കോടിയേരി പ്രതികരിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. അന്വേഷണം വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ‘വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണം’ എന്നാണ് കോടിയേരി ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം എന്ന് കോടിയേരി ആവശ്യപ്പെട്ടിരുന്നില്ല.
അന്വേഷണം പ്രഖ്യാപിച്ച ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാനുള്ള സന്നദ്ധത ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് നേതൃത്വത്തെയും യു ഡി എഫ് നേതാക്കളെയും അറിയിച്ചതാണ്. എന്നാല്‍ പ്രതിപക്ഷം പോലും മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടതില്ല എന്നും, വിജിലന്‍സ് വകുപ്പിന്‍റെ ചുമതലയില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതിനാല്‍ വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ മതി എന്നുമാണ് പാര്‍ട്ടിയുടെയും യു. ഡി. എഫിന്റെയും നിര്‍ദ്ദേശം. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എന്ന കാര്യത്തില്‍ പ്രതിപക്ഷം കടുംപിടിത്തം നടത്തുന്നില്ല എന്നു മനസിലായതോടെ ഉമ്മന്‍ചാണ്ടി തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞു. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞത് – “നിങ്ങള്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിയണമെന്ന് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി അതൊഴിഞ്ഞു.” – എന്നാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കഥ മാറുമായിരുന്നു എന്ന് സാരം.
കോടിയേരിക്ക് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണം എന്ന് ആവശ്യപ്പെട്ടു. കൂടാതെ . ‘വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ പോരാ. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണ’മെന്ന ആവശ്യവുമായി പാര്‍ട്ടി സെക്രെട്ടറി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഈ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ കോടിയേരിയുടെ പ്രസ്താവന ഉമ്മന്‍ ചാണ്ടിക്ക് ഉര്‍വശീശാപം ഉപകാരാമാകുകയായിരുന്നു
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍