കൊച്ചി: അസത്യവും അവാസ്തവവുമായ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും വാര്‍ത്താചാനലുകളെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചങ്ങനാശ്ശേരി സ്വദേശി ബിജുവാണ് ഹര്‍ജിക്കാരന്‍. നിലവിലെ നിയമങ്ങള്‍ സ്വകാര്യ ചാനലുകള്‍ക്ക് ബാധകമല്ലാത്തതിനാല്‍ പുതിയ നിയമം കൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. മത്സാധിക്യം മൂലം ചൂടുള്ളതും സെന്‍സിറ്റീവുമായ വാര്‍ത്തകള്‍ക്ക് പിന്നാലെ പായുന്നതിനാല്‍ ചാനലുകള്‍ക്ക് ധാരിമ്മികത നഷ്ടമാകുന്നു എന്നും വസ്തുതകളും നിയമ വശങ്ങളും മനസ്സിലാക്കാതെയും സത്യസന്ധമല്ലാത്തതുമായ വ്‍ാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത് പതിവാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കേസുകളില്‍ ജഡ്ജിമാര്‍ കോടതികളില്‍ നടത്തുന്ന പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും ദുര്‍വ്യാഖ്യാനം നല്‍കി സമ്പ്രേക്ഷണം ചെയ്യുകയാണെന്നും സ്വയം നിയന്ത്രണം പ്രാവര്‍ത്തികാക്കാനാകുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
- എസ്. കുമാര്‍
ഈ പ്രസ്ഥാവന ശരിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം പല കേസുകളും പുറംലോകം അറിയതെ പോകേണ്ടതായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും അതു പോലെ പല കാര്യത്തിലും മാധ്യമങ്ങൾ ഭാഗഭാക്കായിരുന്നു എന്ന കാര്യം ഓർക്കുക. മാധ്യമ ധർമ്മം ആർക്കും അടിയറവ് വെയ്ക്കണ്ട ആവശ്യം ഇല്ല. അത് പൊതുജനത്തിന് വേണ്ടിയുള്ളതാ. ഈ കേസിന് പിന്നിലെ ഉദേശം വ്യക്തമാക്കുക.