കൊച്ചി: കൊച്ചിയുടെ മെട്രോ സ്വപ്നങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് തറക്കല്ലിട്ടു. കൊച്ചി ലോകത്തെ ഏറ്റവും മികച്ച നഗരമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ കേന്ദ്ര മന്ത്രിമാരായ എ.കെ.ആന്റണി, കമല്‍ നാഥ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കെ.സി.വേണു ഗോപാല്‍, കെ.വി.തോമസ്, ഇ.അഹമ്മദ്, കേരള ഗവര്‍ണ്ണര്‍ എച്ച്.ആര്‍.ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മത് തുടങ്ങിയവര്‍ പങ്കെടുത്തു.
മെട്രോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിതാവായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വിട്ടു നിന്നു. വികസന കാര്യങ്ങളില്‍ രാഷ്ടീയം പാടില്ലെന്ന് വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യത്തെ പരാമര്‍ശിച്ച് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിയുടെ വികസനത്തിന് വി.എസ്. അച്യുതാനന്ദന്‍ മുഖ്യപങ്ക് വഹിച്ചുവെന്നും അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ഖേദകരമായെന്നും ആന്റണി പറഞ്ഞു.നിര്‍ദ്ദിഷ്ട മെട്രോയുടെ സ്റ്റെഷനുകള്‍ വരുന്ന ഇരുപത്തിരണ്ടിടങ്ങളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
- അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)
വായിക്കുക: വികസനം