തിരുവനന്തപുരം : ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ വ്യാജ ഡി. ഡി. യുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പി. ഡി. പി. നേതാവ് സി. കെ. അബ്ദുള്‍ അസീസിനു ജാമ്യം. മധുരയിലെ പ്രത്യേക കോടതിയില്‍ നിന്നുമാണ് അസീസിനു ജാമ്യം ലഭിച്ചത്. കഴിഞ്ഞ മാസം ആദ്യ വാരമായിരുന്നു കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ അസീസ് അറസ്റ്റിലായത്. പത്തോളം വ്യാജ ഡി. ഡി. യുണ്ടാക്കി പണം തട്ടിയെന്നതാണ് ഇയാള്‍ക്ക് എതിരായുള്ള കേസ്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചോളം കേസുകള്‍ ഇയാള്ക്കെതിരെയുണ്ട്.
പി. ഡി. പി. യുടെ മുന്‍ നിര നേതാക്കളില്‍ ഒരാളാണ് സി. കെ. അബ്ദുള്‍ അസീസ്. ബാംഗ്ലൂര്‍ സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി. ഡി. പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹമായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, തട്ടിപ്പ്