തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വര്‍ഗ്ഗീയ കക്ഷികളുടെ പിന്തുണ ആവശ്യമില്ലെന്ന് പിണറായി വിജയന്‍. തൃശ്ശൂരില്‍ സി. പി. എം. – ബി. ജെ. പി. പ്രാദേശിക ധാരണയുണ്ടെന്ന വെളിപ്പെടുത്തലുകള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയുടേത് മത നിരപേക്ഷ നിലപാടാണെന്നും അതാതു പ്രദേശത്തെ സ്വാധീനമുള്ള വ്യക്തികളെ പിന്തുണയ്ക്കുന്ന പതിവ് നേരത്തെ ഉണ്ടെന്നും പി. ഡി. പി. ജനപക്ഷം എന്നിവരുടെ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിച്ചാല്‍ അവരെ പിന്തുണയ്ക്കും എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. കത്തോലിക്ക സഭ സി. പി. എമ്മിനു എതിരല്ലെന്നും എന്നാല്‍ ചില പുരോഹിതര്‍ എതിരാണെന്നും പിണറായി പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍