കൊച്ചി: വിസാചട്ടം ലംഘിച്ച് കൊച്ചിയില്‍ സുവിശേഷ പ്രസംഗം നടത്തിയ അമേരിക്കന്‍ പൌരന്‍ വില്യം ലീയ പോലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റു ചെയ്തു. ഇയാളെ പിന്നീട് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം കലൂര്‍ അന്താരാഷ്ട സ്റ്റേഡിയത്തില്‍ ഫെയ്‌ത്ത് ലീഡേഴ്സ് എന്ന സംഘടന സംഘടിപ്പിച്ച സുവിശേഷ പരിപാടിയില്‍ വിസാ നിയമം ലംഘിച്ച് ലീ പ്രസംഗിച്ചത് പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. വിനോദസഞ്ചാര വിസയില്‍ എത്തുന്നവര്‍ പരസ്യമായി പ്രാര്‍ഥനാപരിപാടികളൊ പ്രഭാഷണങ്ങളോ നടത്തുവാന്‍ അനുവാദമില്ല. തുടര്‍ന്ന് ഇയാളോട് യാത്രാ രേഖകള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി രാജ്യം വിട്ടു പോകുവാന്‍ ആവശ്യപ്പെട്ടെങ്കിലും ലീ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ലീയ്ക്കെതിരെ പോലീസ് കേസെടുക്കുകയും എയര്‍പോര്‍ട്ടുകളില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഘടനയുടെ ഭാരവാഹികളായ ഡാനിയേല്‍ മാത്യു, റോയ്ഡാനിയേല്‍, പ്രസംഗം പരിഭാഷപ്പെടുത്തിയ ജെയിംസ് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ലീയുടെ കേസ് അടുത്ത ആഴ്ച കോടതി പരിഗണിക്കും.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പോലീസ്