തിരുവനന്തപുരം : വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന 217 ഭക്ഷണ ശാലകൾക്ക് അധികൃതർ നോട്ടീസ് നൽകി. ഇന്നലെ 394 ഭക്ഷണ ശാലകളിലാണ് അധികൃതർ പരിശോധന നടത്തിയത്. നോട്ടീസ് നൽകിയ ഭക്ഷണ ശാലകളിൽ ചിലതിന് ലൈസൻസും ഇല്ലായിരുന്നു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ 34 സ്ക്വാഡുകളെയാണ് സംസ്ഥാനം ഒട്ടാകെ പരിശോധന നടത്താനായി നിയോഗിച്ചത്. ചെമ്മീൻ കറിയിൽ പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന തിരുവനന്തപുരം വഴുതക്കാട്ടുള്ള സിന്ദൂർ റെസ്റ്റോറന്റ് വീണ്ടും തുറന്നു പ്രവർത്തിക്കാനും കമ്മീഷണർ അനുവാദം നൽകി. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി മാത്രമാണ് ഈ പ്രവർത്തനാനുമതി നൽകിയത് എന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 5 ദിവസത്തിനകം സംസ്ഥാനം ഉടനീളം 1085 ഭക്ഷണ ശാലകൾക്കാണ് നോട്ടീസ് നൽകിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം