തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയ്യില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം നീക്കം. വരുന്ന ലൊക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കനത്ത മത്സരം ഉണ്ടാകുമെന്നും അതിനാല്‍ വിജയ സാധ്യത കണക്കിലെടുത്ത് സി.പി.എം ഏറ്റെടുക്കണമെന്നുമാണ് സി.പി.എം ജില്ലാ കമ്മറ്റിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിക്ക് കത്തും നല്‍കി. എന്നാല്‍ സീറ്റ് വിട്ട് നല്‍കില്ലെന്ന് സി.പി.ഐ ജില്ലാ നേതൃത്വം പറഞ്ഞു. ശക്തമായ നേതൃത്വത്തിന്റെ അഭാവം നിമിത്തം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സി.പി.ഐയെ സംബന്ധിച്ച് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം ശക്തമായല്‍ സി.പി.ഐക്ക് മണ്ഡലം വിട്ടു നല്‍കുകയോ മറ്റേതെങ്കിലും മണ്ഡലം പകരം സ്വീകരിക്കുകയോ ചെയ്യേണ്ടിവരും എന്നാണ് സൂചനകള്‍.
ഘടക കക്ഷികളില്‍ നിന്നും സീറ്റുകള്‍ എറ്റെടുക്കുന്നതും വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങള്‍ നല്‍കുന്നതും കാലങ്ങളായി സി.പി.എം നടത്തിവരുന്ന അജണ്ടയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറഞ്ഞ വയനാട് സീറ്റ് സി.പി.ഐക്ക് നല്‍കിയെങ്കിലും സി.പി.ഐക്ക് സ്വാധീനം കുറഞ്ഞ അവിടെ ഒരു ലക്ഷത്തില്‍പരം വോട്ടിനാണ് എം.ഐ.ഷാനവാസ് വിജയിച്ചത്. ആര്‍.എസ്.പിയുടെ സീറ്റുകളും ഇപ്രകാരം സി.പി.എം സ്വന്തമാക്കിയിരുന്നു. സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങളാണ് നിന്നും എം.പി.വീരേന്ദ്ര കുമാര്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ജനത ഇടതു മുന്നണീയില്‍ നിന്നും യു.ഡി.എഫിലേക്ക് മാറുവാന്‍ കാരണമായത്.
കോണ്‍ഗ്രസ്സിലെ ശശി തരൂരാണ് നിലവില്‍ തിരുവനന്തപുരത്തു നിന്നുമുള്ള എം.പി. ബി.ജെ.പിക്ക് സ്വാധീനമുള്ള കേരളത്തിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച ഒ.രാജഗോപാലിനെ ഇത്തവണയും ഇവിടെ നിന്നും ബി.ജെ.പി മത്സരിപ്പിക്കും എന്ന സൂചനയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍