ചേര്‍ത്തല: യൂത്ത് കോണ്‍ഗ്രസ്സ് സമ്മേളന സ്ഥലത്ത് മദ്യപിച്ചെത്തി ബഹളം ഉണ്ടക്കിയ നടന്‍ അനൂപ് ചന്ദ്രനെ അര്‍ത്തുങ്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി അരീപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റി ജന സമ്പര്‍ക്ക പരിപാടിയുടെ വിളംബര സമ്മേളനം നടക്കുകയായിരുന്നു. റോഡരികില്‍ നടക്കുന്ന പരിപാടിയ്ക്കിടയിലേക്ക് ഒരു സുഹൃത്തിന്റെ ബൈക്കില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന നേതാക്കന്മാര്‍ക്ക് നേരെ ആംഗ്യങ്ങള്‍ കാണിക്കുകയും ബഹളം വെക്കുകയും ചെയ്ത് യോഗം അലങ്കോളപ്പെടുത്തുവാന്‍ ശ്രമിച്ച അനൂപ് ചന്ദ്രനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. തുര്‍ന്ന് പോലീസെത്തി അനൂപിനെ സംഭവ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു നീക്കി. പോലീസ് സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോടും മോശം ഭാഷയില്‍ സംസാരിച്ചു.
“കോണ്‍ഗ്രസ്സിന്റെ യോഗം ഒരു പണിക്കൂറായി ശ്രവിച്ചു കൊണ്ടിരുന്ന ശ്രോതാവാണ് താന്‍ എന്നും തൊഴിലുറപ്പാണ് ലോകത്തെ ഏറ്റവും മഹത്തായ പദ്ധതിയെന്ന് ഒരു മനുഷ്യന്‍ പറഞ്ഞെന്നും. അപ്പോള്‍ താന്‍ ചിരിച്ചു പോയെന്നും. തൊഴിലുറപ്പാണ് ലോകത്തിലേറ്റവും മഹത്തായ കാര്യമെന്ന് കോണ്‍ഗ്രസ്സുകാരനല്ല ഏത് പറഞ്ഞാലും എനിക്ക് ചിരി വരും. അതിനാണ് തന്നെ കയ്യേറ്റം ചെയ്തത്” എന്നാണ്“ അനൂപിന്റെ ഭാഷ്യം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള സാംസ്കാരിക വ്യക്തിത്വം, പോലീസ്, സിനിമ