തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പി. കരുണാകരന്‍ എം. പി. എന്നിവര്‍ ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിനെതിരെ സി. പി. എം. മുഖപത്രമായ ദേശാഭിമനിയില്‍ 2001 ഡിസംബര്‍ 30നു ‘കോഴിക്കോഴ: ഉമ്മന്‍ ചാണ്ടിക്കും പങ്ക് ‘ എന്ന തലക്കെട്ടില്‍ വന്ന അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസിലാണ് കോടതി വിധി. 1,10,000 രൂപ നഷ്ടപരിഹാരവും അതിന്റെ ആറു ശതമാനം പലിശയും നല്കാനാണ് അഡീഷനല്‍ ജില്ലാ കോടതിയുടെ വിധി. നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരെ വി. എസും മറ്റും സമര്‍പ്പിച്ച അപ്പില്‍ തള്ളിയാണ് അഡീഷനല്‍ ജില്ലാ കോടതിയുടെ ഈ വിധി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, വിവാദം