തൃശൂര്‍: മണ്‍മറഞ്ഞ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററെ ആദരിക്കാന്‍ ദേവാങ്കണം എന്ന പേരില്‍ ഒരുക്കുന്ന ചടങ്ങില്‍ ഓസ്കാര്‍ ജേതാവും സംഗീത സംവിധായകനുമായ എ. ആര്‍. റഹ്മാന്‍ സംബന്ധിക്കും. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ഫെബ്രുവരി 11-ന് തൃശൂര്‍ പാലസ് ഗ്രൗണ്ടില്‍ എ. ആര്‍. റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. മെഗാ ഷോയില്‍ ഗാനഗന്ധര്‍വന്‍ യേശുദാസ്, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവരും പിന്നണി ഗായകരും പങ്കെടുക്കും.
ജോണ്‍സണ്‍ മാഷുടെ സ്മരണ നിലനിര്‍ത്താനായി ഒരു ഫൌണ്ടേഷന്‍ ആരംഭിക്കുക എന്നതാണ് ഈ മെഗാ ഷോയുടെ ലക്‌ഷ്യം. മെഗാ ഷോയിലൂടെ ജോണ്‍സണ്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധന സമാഹരണം നടത്താന്‍ രാമനിലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. എം. പി. വിന്‍സെന്റ് എം എല്‍. എ. യെ സംഘാടക സമിതി ചെയര്‍മാനായി തെരഞ്ഞെടുത്തു. സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണ് കോ – ഓര്‍ഡിനേറ്റര്‍. സിനിമാ സംവിധായകരായ സത്യന്‍ അന്തിക്കാടും കമലും പ്രോഗ്രാമിന്റെയും ഇവന്റിന്റെയും ചുമതല വഹിക്കും. തൃശൂര്‍ മേയര്‍ ഐ. പി. പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ദാസന്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ആര്‍. വിശ്വംഭരന്‍, സംവിധായകന്‍ പ്രിയനന്ദന്‍, ഗായകന്‍ ഫ്രാങ്കോ, വാണിജ്യ പ്രമുഖനായ റാഫി വടക്കന്‍, ഉണ്ണി വാര്യര്‍, ലിയോ ലൂയിസ്, തോമസ് കൊള്ളന്നൂര്‍, എന്‍. ഐ. വര്‍ഗീസ്, ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ഡോക്‌ടര്‍ സി. കെ. തോമസ്, പ്രസ് ക്ലബ് പ്രസിഡന്റ് ജോയ് എം. മണ്ണൂര്‍, എം. പി. സുരേന്ദ്രന്‍, ഫ്രാങ്കോ ലൂയിസ്, ആറ്റ്ലി തുടങ്ങിയവര്‍ ആലോചനാ യോഗത്തില്‍ പങ്കെടുത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, സിനിമ