ന്യൂഡല്‍ഹി: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്‌ണപ്പിള്ള ക്കെതിരെ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയിലാണ് തെളിവുകള്‍ നല്‍കിയത്. പിള്ളയുടെ മോചനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വി. എസ്. സുപ്രീം കോടതിയില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചത്. ഇടമലയാര്‍ കേസില്‍ തടവ് അനുഭവിച്ചു കൊണ്ടിരിക്കെ ചികിത്സയ്‌ക്കായി പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജയില്‍ നിയമം പാലിക്കാതെ യാണെന്നും വി. എസ്. നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.
കൂടാതെ ബാലകൃഷ്‌ണപ്പിള്ള ജയിലില്‍ കഴിയുന്ന സമയത്ത് ചട്ടം ലംഘിച്ച് ഒരു ചാനലിന്റെ റിപ്പോര്‍ട്ടറുമായി സംസാരിച്ചത് വിവാദമായിരുന്നു. ജയില്‍ ചട്ടം ലംഘിച്ചു എന്ന കാരണത്താല്‍ പിളള നാല് ദിവസം അധികം തടവ് അനുഭവിക്കേണ്ടിയും വന്നിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കോടതി