തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്ര ക്രിയ ചെയ്യാന്‍ അനുമതി നല്‍കി യതില്‍ പ്രതിഷേധിച്ച് ഐ. എം. എ. ആഹ്വാന പ്രകാരം അലോപ്പതി ഡോക്ടര്‍ മാര്‍ രാജ്യ വ്യാപകമായി നടത്തുന്ന സമരം അവശരായ രോഗികളേയും ദുരിതത്തിലാക്കി.
ഒ. പി. ബഹിഷ്‌കരിച്ചു കൊണ്ടാണ് ഡോക്ടര്‍മാര്‍ പ്രതിഷേധ സമരത്തിന്ന് ഇറങ്ങിയത്. ജില്ലാ ആശുപത്രി കളിലും മെഡിക്കല്‍ കോളേജു കളിലും എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍ മാരെ കാണാതെ പലര്‍ക്കും മടങ്ങി പോകേണ്ടി വന്നു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ചില രോഗികള്‍ക്ക് ചികിത്സ ലഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സര്‍ജറികള്‍ നടത്തുകയില്ല എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സി യേഷന്‍ അറിയി ച്ചിരുന്നു. എന്താല്‍ അടിയന്തിര ശസ്ത്രക്രിയ കള്‍, ലേബര്‍ റൂം, ഇന്‍ പേഷ്യന്റ് കെയര്‍, ഐ. സി. യു. കെയര്‍ എന്നിവ യില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരിക്കും എന്നും ഐ. എം. എ. അറിയിപ്പ് നല്‍കിയിരുന്നു.
അത്യാസന്ന നിലയില്‍ എത്തുന്നവരും ഗുരുതര രോഗ ങ്ങളുമായി വരുന്ന വരേയും തിരുവനന്തപുരം മെഡി ക്കല്‍ കോളേജില്‍ ചികിത്സിക്കും എന്ന് കെ. ജി. എം. സി. ടി. എ. നേതൃത്വം അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം, കൊവിഡ് വിഭാഗം എന്നിവ പ്രവര്‍ത്തി ക്കുന്നു എന്നും അറിയിച്ചു.
- Tag : Ayurveda
- ആയുര്‍വേദ ശസ്ത്രക്രിയ : എതിര്‍പ്പു മായി ഐ. എം. എ.
- കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗയും ഫലപ്രദം
- കൊവിഡ് രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തും
- കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്കരിച്ച് ഉത്തരവ്
- pma