തൃശൂര്‍ : പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ ആരംഭിക്കും. ഏക ജാലക മെറിറ്റ് ക്വാട്ട പ്രവേശനം ആയിരിക്കും മുഖ്യ അലോട്ട്‌മെന്റിൽ നടക്കുന്നത്. മെറിറ്റ് ക്വാട്ടയിലെ സപ്ലിമെന്റ് അലോട്ട് മെന്റിലേക്ക് ഒക്ടോബർ 9 മുതൽ അപേക്ഷിക്കാം.
സ്‌പോർട്ട്‌സ് ക്വാട്ട പ്രവേശനവും സെപ്റ്റംബർ 14 മുതൽ ആരംഭിക്കും. സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്റ് അപേക്ഷ കൾ ഒക്ടോബർ മൂന്നു മുതല്‍ ആരംഭിക്കും.
മാനേജ്‌മെന്റ് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ഒക്ടോബർ 9 ന് ആരം ഭിക്കും. കമ്യൂണിറ്റി സപ്ലിമെന്റ് അപേക്ഷകൾ ഒക്ടോബർ മൂന്നിനും മാനേജ്‌മെന്റ് സപ്ലിമെന്റ് അപേക്ഷ കൾ ഒക്ടോബർ 12 നും സ്വീകരിക്കും.
പ്രവേശന സമയത്ത് അപേക്ഷകർ യോഗ്യതാ സർട്ടി ഫിക്കറ്റ്, വിടുതൽ സർട്ടി ഫിക്കറ്റ്, സ്വഭാവ സർട്ടി ഫിക്കറ്റ്, ബോണസ് പോയന്റ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ള സർട്ടി ഫിക്കറ്റു കൾ ഹാജരാക്കണം.
യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല എങ്കിൽ വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രിൻറ് ഔട്ട് മതിയാകും. ഒറിജിനൽ സർട്ടി ഫിക്കറ്റ് ഹാജരാക്കുവാന്‍ വിദ്യാർ ത്ഥികൾക്ക് സാവകാശം ലഭിക്കും.
എസ്. എസ്. എൽ. സി. പാസ്സായ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കു ന്നതിനുള്ള പ്ലസ് വൺ സീറ്റു കൾ ജില്ലയില്‍ ഉണ്ട്. ഇതേ വരെ അപേക്ഷകൾ സമർപ്പി ക്കാൻ കഴി യാത്ത വർക്കും എതെങ്കിലും കാരണ വശാൽ അപേക്ഷ നിരസിക്ക പ്പെട്ടവർക്കും സപ്ലിമെന്റ് അപേക്ഷാ സമയത്ത് അപേക്ഷിക്കാം എന്ന് ഹയർ സെക്കന്‍ഡറി ജില്ലാ കോഡിനേറ്റർ അറിയിച്ചു. മറ്റു വിശദ വിവര ങ്ങൾക്ക് പബ്ലിക് റിലേഷൻ വകുപ്പ് പ്രസിദ്ധീകരിച്ച വാർത്താ ക്കുറിപ്പ് സന്ദർശിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം