തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ അന്തരിച്ചു. 92 വയസായിരുന്നു. പനിയും ശ്വാസ തടസവും അനുഭവപ്പെട്ട അദ്ദേഹത്തെ ഡിസംബര്‍ 10ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് വൈകീട്ട് 05:30 ഓടെയാണ് മരണം സംഭവിച്ചത്. മരണ സമയം മക്കളായ മുന്‍ കെ. പി. സി. സി. അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍, പദ്മജ വേണുഗോപാല്‍ എന്നിവര്‍ സമീപത്ത് ഉണ്ടായിരുന്നു.
കണ്ണൂര്‍ ചിറയ്ക്കല്‍ കല്യാണിയമ്മയുടെയും രാമുണ്ണി മാരാരുടെയും മകനായി 1918 ജൂലായ് അഞ്ചിനായിരുന്നു അനുയായികള്‍ ആദരപൂര്‍വം ലീഡര്‍ എന്ന് വിളിച്ച കെ. കരുണാകരന്റെ ജനനം. ചിത്രകലയില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 1931ല്‍ ഗാന്ധിജിയെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് എന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 1945ല്‍ ചെമ്പുക്കാവ് വാര്‍ഡില്‍ നിന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചു. 1948ല്‍ ഒള്ളൂക്കരയില്‍ നിന്നും കൊച്ചി നിയമ സഭയിലേക്ക് ജയിച്ചതോടെയാണ് കരുണാകരന്റെ സുദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കൊച്ചി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കേരള പിറവിക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തൃശൂരില്‍ നിന്നും പരാജയപ്പെട്ടു. 1965ല്‍ മാള നിയോജക മണ്ഡലം രൂപം കൊണ്ടത് മുതല്‍ മുപ്പത് വര്‍ഷക്കാലം അദ്ദേഹം കേരള നിയമ സഭയില്‍ മാളയുടെ പ്രതിനിധിയായിരുന്നു.
1971 ല്‍ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977ല്‍ കേരളത്തിന്റെ മുഖ്യ മന്ത്രിയുമായി. അടിയന്തരാവസ്ഥ കാലത്ത് കോഴിക്കോട് ആര്‍. ഈ. സി. യില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന പി. രാജന്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് കാണാതായ കേസില്‍ പ്രതികൂലമായ കോടതി വിധിയെ തുടര്‍ന്ന് അധികാരത്തിലേറി ഒരു മാസത്തിനകം കരുണാകരന് മുഖ്യ മന്ത്രി പദം രാജി വെയ്ക്കേണ്ടി വന്നു.
1981ലും, 1982ലും, 1991ലും മുഖ്യമന്ത്രിയായ കരുണാകരന്‍ രാജന്‍ കേസിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും താന്‍ ജയിച്ചത് രാജന്റെ പിതാവും അധികാരത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകവുമായ പ്രൊഫസര്‍ ഈച്ചര വാര്യരുടെ മരണത്തോട് പ്രതികരിച്ച് സംസാരിക്കവേ പരാമര്‍ശിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം, പോലീസ് അതിക്രമം, മനുഷ്യാവകാശം
കണ്ണൂര്‍ ചിറയ്ക്കല്‍ കല്യാണിയമ്മയുടെയും രാമുണ്ണി മാരാരുടെയും മകനായി 1918 ജൂലായ് അഞ്ചിനായിരുന്നു അനുയായികള്‍ ആദരപൂര്‍വം ലീഡര്‍ എന്ന് വിളിച്ച കെ. കരുണാകരന്റെ ജനനം. ചിത്രകലയില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 1913ല്‍ ഗാന്ധിജിയെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് എന്ന് പറഞ്ഞിരുന്നു.
ലീഡര്‍ ശ്രീ കെ കരുണാകരന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നു. മരണത്തോട് മല്ലടിക്കുംപോളും അദ്ദേഹത്തോടുള്ള രാഷ്ട്രീയ പക പോക്കലിനു കാത്തിരുന്ന കഴുകന്മാരുടെ ഇടയില്‍ നിന്നും ദൈവം അദ്ദേഹത്തെ തിരികെ വിളിച്ചു എന്ന ആശ്വാസത്തോടെ.
ഈച്ചരവാര്യരുടെ ചിത്രത്തിനും വാര്‍ത്തയ്ക്കും പ്രാഥാന്യം നല്‍കിയതിലൂടെ ഈ പത്രത്തിന്റെ നിലപാട് വ്യക്തം.
എന്നാല്‍ ഇത് ഇത്തരം അവസരത്തില്‍ വേണമായിരുന്നോ? ചിലര്‍ പാമോയില്‍ കേസ് ഇപ്പോളും നിലനിര്‍ത്തുകയും തുടര്‍ന്നു കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്.