തൊടുപുഴ: അലഞ്ഞു തിരിയുന്ന നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാന്‍ എസ്. പി. സി. എ. (SPCA – Society for the Prevention of Cruelty to Animals) എന്ന സംഘടന നായയൊന്നിനു ചിലവിട്ടത് 8,500 രൂപ. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് 180 നായ്ക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ഏകദേശം പതിനാറു ലക്ഷത്തോളം രൂപ ചിലവായതായി അറിയുന്നത്. ഇതിനെ തുടര്‍ന്ന് എസ്. പി. സി. എ. ക്കെതിരെ അഴിമതി ആരോപണവുമായി ആന ഉടമകളുടെ സംഘം രംഗത്തെത്തി.
ഇടുക്കി ജില്ലയിലാണ് 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഇത്രയും ഭീമമായ തുക നായക്കളില്‍ വന്ധ്യം കരണം നടത്തുവാനായി ചിലവിട്ടതായി വെളിപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മൃഗ ക്ഷേമ ബോര്‍ഡില്‍ നിന്നുമാണ് വന്ധ്യം കരണത്തിനും മറ്റു പ്രതിരോധ കുത്തി വെയ്പുകള്‍ക്കുമായി തുക ചിലവഴിക്കപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാണ് നായ്ക്കളില്‍ വന്ധ്യം കരണം സാധാരണയായി നടത്തുന്നത്. സൌജന്യമായി നടത്തുന്ന ഈ ശസ്ത്രക്രിയക്ക് പിന്നെ എങ്ങിനെ ഇത്രയും ഭീമമായ തുക ചിലവിട്ടു എന്നത് ദുരൂഹമാണ് എന്ന് ഇവര്‍ ആരോപിക്കുന്നു.
മൃഗ സ്നേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഇത്തരം നടപടികള്‍ പ്രോത്സഹിപ്പിക്കുവാന്‍ പാടില്ലെന്നും ഇവരുടെ പണമിടപാടുകളില്‍ ദുരൂഹത യുണ്ടെന്നും ആന ഉടമകളുടെ സംഘടന കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിച്ചു. ഇതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു.
ആനകളെ ഉത്സവങ്ങള്‍ക്കും മറ്റുമായി മണിക്കൂറുകളോളം പ്രതികൂല സാഹചര്യങ്ങളില്‍ തളച്ചിടുന്നതിനെതിരെ എസ്. പി. സി. എ. നിലപാട് സ്വീകരിച്ചത് കേരളത്തിലെ ആന ഉടമകളെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്. പി. സി. എ. യുടെ മനോവീര്യം കെടുത്താനുള്ള ശ്രമവുമായി ഇത്തരമൊരു അഴിമതി ആരോപണം ആന ഉടമകള്‍ ഉയര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ആനക്കാര്യം, വന്യജീവി, വിവാദം
നായ്ക്കള്‍ക്കല്ല നമ്മുടെ നാട്ടിലെ മനുഷ്യര്‍ക്കാണ് വന്ധ്യം കരണം നടത്തേണ്ടത്. ജനസംഖ്യ വല്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അതോ വര്‍ദ്ധിപ്പിക്കുന്നതോ? ദാരിദ്രവും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുന്നു ഒരു വശത്ത് മറുവശത്ത് ജനസംഖ്യയും.
നായിനെ വന്ധ്യംകരണം ചെയ്യുന്നതിന് പകരം നമ്മുടെ രാഷ്ട്രീയക്കാരെ ചെയ്തിരുന്നെങ്കില്‍! ഒരുത്തനും കയറിയാല്‍ പിന്നെ ഇറങ്ങാറില്ല!