തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാ നിക്കുന്ന ദിവസ ങ്ങളില്‍ കണ്ടു വരുന്ന ആവേശത്തോടെ യുള്ള കൊട്ടിക്കലാശം പാടില്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.
നിലവിലെ സാഹചര്യത്തില്‍ മുന്‍ കാലങ്ങളിലേതു പോലെ യുള്ള ആള്‍ ക്കൂട്ടവും ഒത്തു ചേരലും കൊവിഡ് വ്യാപനത്തിനു വഴിവെക്കും എന്നുള്ളതിനാലാണ് ഈ നിയന്ത്രണം. പൊതു ഇടങ്ങളില്‍ ആള്‍കൂട്ടമായി വന്നുള്ള പ്രകടനങ്ങളും അനുവദി ക്കുകയില്ല.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണ് ഇതു വരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ചട്ട ലംഘന ങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഒന്നും തന്നെ വന്നിട്ടില്ല. ചെറിയ ചില ലംഘനങ്ങള്‍ ഉണ്ടായത് ജില്ലാ കളക്ടര്‍ ഇടപെട്ട് പരിഹരിക്കും.
തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തി യായി. വോട്ടിംഗ് മെഷ്യനില്‍ സ്ഥാനാര്‍ത്ഥികളെ ക്രമം അനുസരിച്ച് രേഖപ്പെടുത്തുന്നത് പൂര്‍ത്തിയായി. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ഏഴാം തിയ്യതി വിതരണം ചെയ്യും.
ഇതിനോടൊപ്പം തന്നെ ബൂത്തുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കു വാനുള്ള മാസ്‌ക്, ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയും വിതരണം ചെയ്യും.
വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് കയറുന്നതിന് മുമ്പ് കൈകളില്‍ സാനിറ്റൈസര്‍ ഉപ യോഗിക്കണം. വോട്ട് ചെയ്ത് പുറത്ത് ഇറങ്ങു മ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. ബൂത്തുകളില്‍ സാനിറ്റൈസര്‍ നല്‍കാന്‍ ഒരാളെ നിയോഗിക്കും.
കൊവിഡ് പോസിറ്റീവ് ആയവര്‍, ക്വാറന്റൈ നില്‍ ഉള്ളവര്‍ എന്നിവരുടെ പേര്‍ വിവര ങ്ങള്‍ പോളിംഗിനു മുന്‍പത്തെ ദിവസം വൈകുന്നേരം മൂന്നു മണി വരെ തയ്യാറാക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, മനുഷ്യാവകാശം, സാമൂഹികം