തിരുവനന്തപുരം : കവയിത്രി സുഗത കുമാരി (86) അന്തരിച്ചു. കൊവിഡ് ബാധയെ ത്തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സ യില്‍ ആയി രുന്നു. വൈകുന്നേരം നാലു മണിക്ക് ഔദ്യോഗിക ബഹുമതി കളോടെ ശാന്തി കവാട ത്തിൽ സംസ്‌കാരം നടക്കും.
ഗാന്ധിയനും സ്വാതന്ത്ര സമര സേനാനിയും എഴുത്തു കാരനു മായിരുന്ന ബോധേശ്വരന്‍ (കേശവ പിള്ള) വി. കെ. കാർത്ത്യായനി ദമ്പതികളുടെ മകളായി 1934 ജനു വരി 22 ന് ആയിരുന്നു സുഗത കുമാരിയുടെ ജനനം.
തിരുവനന്തപുരം യൂണി വേഴ്സ്റ്റി കോളേജില്‍ നിന്നും തത്വ ശാസ്ത്ര ത്തിൽ ബിരുദാനന്തര ബിരുദം നേടി.
മുത്തുച്ചിപ്പി, പാതിരാ പ്പൂക്കൾ, പാവം മാനവ ഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രി മഴ, അമ്പലമണി, കുറിഞ്ഞി പ്പൂക്കൾ, തുലാ വർഷപ്പച്ച, രാധയെവിടെ, കൃഷ്ണക വിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവ ദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി, വായാടിക്കിളി, കാടിനു കാവൽ തുടങ്ങി യവ യാണ് പ്രധാന കൃതികൾ.
പത്മശ്രീ (2006), എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സരസ്വതി സമ്മാന്‍ (2013), ആശാൻ പുരസ്കാരം, വയലാർ അവാർഡ്, ഒാടക്കുഴൽ അവാർഡ്, ബാലാ മണിയമ്മ അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ അവാർഡ്, പി. കേശവ ദേവ് പുരസ്കാരം, ഒ. എൻ. വി. സാഹിത്യ പുരസ്കാരം തുടങ്ങിയവയും കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയും സുഗത കുമാരി യുടെ സാഹിത്യ സപര്യക്കുള്ള അംഗീകാ രങ്ങള്‍ ആയി രുന്നു.
സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി യുടെ സ്ഥാപക സെക്രട്ടറി, അഗതി കളും അശരണരു മായ സ്ത്രീ കള്‍ക്കു വേണ്ടിയുള്ള അഭയ യുടെ സ്ഥാപക തുടങ്ങിയ നിലകളില്‍ അഭിനന്ദനീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, പരിസ്ഥിതി, സാഹിത്യം, സ്ത്രീ