തിരുവനന്തപുരം : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്ന തിനു വേണ്ടി സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കാല കര്‍ഫ്യൂ, ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ എന്നിവ പിൻവലിച്ചു. കൊവിഡ് അവലോകന യോഗ ത്തിനു ശേഷം മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ ഉൾപ്പെടെ യുള്ള ബിരുദ – ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികള്‍, അദ്ധ്യാപകര്‍ മറ്റു ജീവന ക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തി ക്കുവാന്‍ അനുമതി നൽകും. എല്ലാവരും ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തിരിക്കണം.
ബിരുദ – ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥി കളും അദ്ധ്യാപകരും ജീവനക്കാരും വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
- പബ്ലിക് റിലേഷന്‍സ് : പി. എൻ. എക്സ്. 3145/2021
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, എതിര്‍പ്പുകള്‍, മനുഷ്യാവകാശം, സാമൂഹികം