തിരുവനന്തപുരം : കൊവിഡ് ബാധിച്ച് സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ, കൊവിഡ് വാക്സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സ ലഭിക്കുകയില്ല. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്നുള്ള സാക്ഷ്യ പത്രം സമര്‍പ്പിക്കാത്ത കൊവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്.
വാക്സിന്‍ എടുക്കാത്ത കൊവിഡ് രോഗികള്‍ സ്വന്തം ചെലവില്‍ ചികിത്സ ചെയ്യണം എന്നാണ് ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ വകുപ്പു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കൊവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്ക് ഉള്ളില്‍ ഹാജരാക്കാം എന്ന സത്യവാങ്മൂലം എഴുതി നല്‍കുന്ന രോഗിക്ക് അതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രകാരമുള്ള സൗജന്യ ചികിത്സ നല്‍കും.
എന്നാല്‍ രോഗി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലാ എങ്കില്‍ ചികിത്സക്കു വേണ്ടി ചെലവഴിച്ച തുക രോഗി യില്‍ നിന്നും ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.
അലര്‍ജി, മറ്റു രോഗങ്ങള്‍ എന്നിവ കാരണം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുവാന്‍ സാധിക്കാത്ത രോഗികള്‍ അക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ സൗജന്യചികിത്സ ലഭിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, covid-vaccine, kerala-government-, ആരോഗ്യം, വൈദ്യശാസ്ത്രം, സാമൂഹികം