കുന്നംകുളത്തിനടുത്ത് കാട്ടകാമ്പല്‍ ഭഗവതീ ക്ഷേത്രോത്സവ ത്തോടനുബന്ധിച്ച് രാവിലെ ആണ് സംഭവം. ചവിട്ടേറ്റാണ് കാട്ടക്കാമ്പല്‍ തയ്യില്‍ സുബ്രമണ്യന്റെ മകന്‍ മിഥുന്‍ (17) ആണ് മരിച്ചത്.
കാട്ടകാമ്പല്‍ ഉത്സവത്തിനു പ്രായില്‍ വിഭാഗം എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന തെച്ചിക്കോട്ടു കാവ് ദേവസ്വം വക കൊമ്പനെ ചിറയ്ക്കല്‍ സെന്ററില്‍ നിന്നും പ്രായില്‍ ഭാഗത്തേക്ക് കൊണ്ടു പോകുക യായിരുന്നു. റോഡില്‍ ബസ്സ് തടസ്സ മുണ്ടാക്കുകയും ഇതിനിടയില്‍ ആരോ ആനയുടെ കാലിനടുത്ത് പടക്കം പൊട്ടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരിഭ്രമിച്ച കൊമ്പന്‍, ആളുകള്‍ ക്കിടയിലൂടെ മുന്നോട്ട് നീങ്ങി. ഇതോടെ ജനം പരിഭ്രാന്തരായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മിഥുന്‍ താഴെ വീണു. താഴെ വീണ മിഥുന്‍ ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആനയുടെ രണ്ടാം പാപ്പാന്‍ മഹേഷിനെയും, ജഗത്ത്, ജിത്തു എന്നിവരെയും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകോപനം ഒന്നും ഉണ്ടാക്കാതെ ശാന്തനായി നിന്ന ആനയെ പിന്നീട് ലോറിയില്‍ കയറ്റി പേരാമംഗലത്തേക്ക് കൊണ്ടു പോയി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം