
തിരുവനന്തപുരം : ഭിന്ന ശേഷി ദിനാചരണത്തിന്‍റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം (എസ്. എസ്. കെ.) ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഭിന്ന ശേഷി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ (മനുഷ്യാവകാശം, സാമൂഹിക അവസ്ഥകൾ, വിദ്യാഭ്യാസം, നിയമ നിർമ്മാണം മുതലായവ) ആവണം സിനിമ യുടെ പ്രമേയം.
രണ്ട് മിനിട്ടിൽ കുറയാത്തതും ഏഴ് മിനിട്ടിൽ കൂടാത്തതും ആയിരിക്കണം സമയ ദൈർഘ്യം. സിനിമയുടെ ഭാഷ മലയാളവും എന്നാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ കൂടിയുള്ളതാകണം.
ഒന്നാം സമ്മാനം : 25,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സമ്മാനം : 20,000 രൂപയും പ്രശസ്തി പത്രവും മൂന്നാം സമ്മാനം : 15,000 രൂപ യും പ്രശസ്തി പത്രവും നൽകും. വ്യക്തികൾ, കൂട്ടായ്മകൾ, സംഘടനകൾ, ഫിലിം സൊസൈറ്റികൾ തുടങ്ങി ആർക്കും ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപകമായി സാമൂഹ്യ അവബോധ ത്തിനായി പ്രയോജനപ്പെടുത്തും. 2022 ഡിസംബർ ഒമ്പതിനു മുമ്പായി സിനിമകൾ സമർപ്പിക്കണം.
യു ട്യൂബ് ചാനലിൽ പ്രൈവറ്റ് മോഡിൽ അപ് ലോഡ് ചെയ്ത ശേഷം jesskfilm @ gmail. com എന്ന ഇ- മെയിലി ലേക്ക് ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്.
ഇതോടൊപ്പം സിനിമയെ സംബന്ധിച്ച വിശദാംശങ്ങൾ ഒരു പേജിൽ കൂടാതെ പി. ഡി. എഫ് ഫോർമാറ്റിൽ നൽകണം. * PRD , SSK
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, specially-abled-, പ്രതിരോധം, ബഹുമതി, സാമൂഹികം, സാമൂഹ്യ പ്രവര്‍ത്തനം, സാമൂഹ്യക്ഷേമം, സിനിമ, സ്ത്രീ

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 

























 
  
 
 
  
  
  
  
 