തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ മാസം 30 ന് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടു വിരലിലാണ് മഷി പുരട്ടുക എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.
2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ ഇലക്ഷനിൽ വോട്ടു ചെയ്തവരുടെ ഇടതു കൈയ്യിലെ ചൂണ്ടു വിരലില്‍ പുരട്ടിയ മഷി അടയാളം മുഴുവനായും മാഞ്ഞു പോയിട്ടില്ല. ഇതിനാലാണ് ഇടതു കൈയ്യിലെ നടു വിരലില്‍ മഷി പുരട്ടാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. 49 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്കാണ് ഈ മാസം 30 ന് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: general-election-2024, kerala-government-, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, സാമൂഹികം