തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ന് രാവിലെ 10.15 നു വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
8800 കോടി രൂപ ചെലവിലാണ് ഈ തുറമുഖം സ്ഥാപിച്ചിരിക്കുന്നത്. ഇനി ട്രാൻഷിപ്പ്‌മെന്റ് ഹബ്ബ് നിലവിലുള്ള ക്ഷമതയിൽ നിന്ന് മൂന്നിരട്ടിയായി വർദ്ധിപ്പിക്കും. അതോടെ ലോകത്തുള്ള വലിയ വലിയ ചരക്കു കപ്പലുകൾക്ക് ഇവിടേക്ക് എത്താൻ കഴിയും. ഇത്രയും കാലം ഇന്ത്യയിലെ 75 ശതമാനത്തില്‍ അധികം ട്രാന്‍ഷിപ്പ്‌മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണു നിലനിന്നിരുന്നത്. ഈ സ്ഥിതി വിശേഷത്തിന് മാറ്റം വരികയാണ്. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തിന്റെ പണം രാജ്യത്തിന് തന്നെ ലഭിക്കും എന്നും തുറമുഖം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഗവർണ്ണർ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന മന്ത്രിമാർ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എം. പി. മാരും എം. എല്‍. എ.മാരും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങി യവര്‍ ചടങ്ങില്‍ പങ്കെടുത്തു. Face Book & Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, seaport, ഗതാഗതം, സാമൂഹികം, സാമൂഹ്യക്ഷേമം