
തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്. ഐ. ആര്‍.) എന്ന പേരിൽ വോട്ടർ പട്ടികയിൽ നിന്നും പേരുകൾ നീക്കം ചെയ്യുന്നു എന്നുള്ള ആശങ്ക അകറ്റുന്നതിന് പൗരന്മാർക്ക് സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും എന്ന പ്രഖ്യാപനം നടത്തി ക്കൊണ്ട് ധന വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും നേറ്റി വിറ്റി കാര്‍ഡ് നൽകുന്നതു വേണ്ടി നിയമ നിർമ്മാണം നടത്തും എന്നും എന്നും പദ്ധതിയുടെ ചെലവു കള്‍ക്കായി പ്രാഥമികമായി 20 കോടി രൂപ നീക്കി വെക്കും എന്നും പ്രഖ്യാപിച്ചു.
എസ്. ഐ. ആർ. അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള നീക്കത്തില്‍ എല്ലാവരും കടുത്ത ആശങ്കയിലാണ്. തലമുറകളായി കേരളത്തില്‍ ജീവിച്ചു വരുന്ന ജനങ്ങള്‍ക്ക് എസ്. ഐ. ആര്‍. മൂലം ഉണ്ടായിട്ടുള്ള ആശങ്ക അകറ്റുവാനാണ് നേറ്റിവിറ്റി കാര്‍ഡ് പദ്ധതി എന്നും മന്ത്രി വിശദീകരിച്ചു.
രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമ ങ്ങളെ സംസ്ഥാന സര്‍ക്കാരും ഇടതു മുന്നണിയും ശക്തമായി എതിര്‍ത്തി ട്ടുണ്ട്. എസ്. ഐ. ആർ. സംബന്ധിച്ച് ശക്തമായ നിലപാടുകൾ കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയേയും കേരളം അറിയിച്ചി ട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
- എസ്. ഐ. ആര്‍. സമയ പരിധി നീട്ടി
- ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല
- എൻ. ആർ. സി. നടപ്പാക്കുന്നതിന് പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission, kerala-government-, എതിര്‍പ്പുകള്‍, നിയമം, പ്രതിരോധം, മനുഷ്യാവകാശം, വിവാദം, സാമൂഹികം, സാമൂഹ്യക്ഷേമം




























