അസുഖം മൂലം ചരിഞ്ഞ നായരമ്പലം ബാലകൃഷ്ണന്‍ എന്ന ആനയുടെ ജഡം കയറ്റിയ ലോറി മണിക്കൂറുകളോളം ഡി.എഫ്.ഒ ഓഫീസിനു മുന്നില്‍ സംസ്കരിക്കുവാന്‍ അനുമതി ലഭിക്കുവാനായി കാത്തു കിടന്നു. അസുഖം ബാധിച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു ഈ കുമ്പന്‍. കഴിഞ്ഞ വ്യാഴാചയാണ് ബാലകൃഷ്ണന്‍ തൃശ്ശൂരില്‍ ചരിഞ്ഞത്. തുടര്‍ന്ന് ആനയുടെ ജഡം സംസ്കരിക്കുവാന്‍ വനം വകുപ്പിന്റെ അനുമതി ലഭിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ഉടമസ്ഥ അവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഇല്ലെന്ന് പറഞ്ഞ് വാളയാറില്‍ സംസ്കരിക്കുവാന്‍ അനുമതി നിഷേധിച്ചു. ആനയുടെ ജഡം മണിക്കൂറുകളോളം റോഡില്‍ കിടക്കുന്നതില്‍ പ്രതിഷേധിച്ച് ആനപ്രേമികളും ആനയുടമകളും ഇടപെട്ടതിനെ തുടര്‍ന്ന് ഒടുവില്‍ സി.സി.എഫ് ഇടപെട്ട് കോടനാട് സംസ്കരിക്കുവാന്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.
വിവിരാവകാശ നിയമപ്രകാരം തിരുവനന്തപുരം സ്വദേശി ചന്ദ്രകുമാര്‍ നല്‍കിയ അപേക്ഷയ്ക്കു മറുപടിയായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്ത ആനകള്‍ ഇല്ലെന്ന് സംസ്ഥാനത്തെ വിവിധ ഡി.എഫ്.ഒ മാര്‍ മറുപടി നല്‍കിയതിനു പുറകെ ആണ് അടുത്തിട ചരിഞ്ഞ രണ്ട് ആനകള്‍ക്ക് ഉടമസ്ഥാവകാശം ഇല്ലെന്ന് വ്യക്തമാകുന്നത്. കേരളത്തിലെ നാട്ടാനകളില്‍ പലതിനും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കേറ്റ് ഇല്ലെന്നും ഇത്തരം ആനകളെ എഴുന്നള്ളിപ്പിനു അനുവദിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും ആന പ്രേമികള്‍ക്കിടയില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം