തിരുവനന്തപുരം: ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. പാമൊലിന്‍ ഫയല്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഒരു മാസത്തിലധികം ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. അതുകൊണ്ടാണ് വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. സിംഗപ്പൂര്‍ കമ്പനിയുമായുള്ള കരാര്‍ ഉറപ്പിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ട്. കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതിലും ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പങ്കുവഹിച്ചു. വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞുകൊണ്ട് ഈ കേസില്‍ നിന്ന് തടിതപ്പാമെന്ന് കരുതേണ്ടെന്നും ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും വി. എസ് ആവശ്യപ്പെട്ടു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
thengu chatthan pokkoodea mr achummama?