കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. സംസ്ഥാനത്ത് മൊത്തം മുപ്പത്താറു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിയെ തുടര്‍ന്ന് ഇന്നലെ ഒമ്പത് പേരാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് എലിപ്പനി വ്യാപകമാകുന്നത്. കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും കോളറയും പടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം കെട്ടിക്കിടക്കുന്ന വെള്ളവും കൂടിക്കിടക്കുന്ന മാലിന്യങ്ങളും രോഗങ്ങള്‍ പടരുന്നതിനു പ്രധാന കാരണമാണ്. സര്‍ക്കാര്‍ ആസ്പപത്രികളുടെ ശോചനീയാവസ്ഥ മൂലം മറ്റു അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്കും സഹായികള്‍ക്കും രോഗം പകരുവാനുള്ള സാധ്യത കൂടുതലാണ്. പല ആസ്പത്രികളിലേയും കക്കൂസ് ടാങ്കുകള്‍ പൊട്ടി മലിന ജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ് ഉള്ളത്. മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ തട്ടുകടകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. എന്നാല്‍ തട്ടുകടകള്‍ മാത്രമല്ല വേണ്ടത്ര ശുചിത്വം ഇല്ലാത്ത ഹോട്ടലുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: രോഗം, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം
ഇതു നമ്മുടെ നടിന്റെ വിധി. പകര്‍ച്ചവ്യാധി വരണം സര്‍ക്കര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ജനങ്ങല്‍ കൊല്ലപ്പെട്ടു തുടങ്ങിയാല്‍ മാത്രമെ ആരോഗ്യ വകുപ്പു എമാന്‍ മാര്‍ അനങ്ങുകയുള്ളു