ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആനയിടഞ്ഞു കാഴ്ച ശീവേലിക്കുള്ള ഒരുക്കങ്ങള്‍ക്കിടെ ആനയിടഞ്ഞു. കൊമ്പന്‍ ചാരുമ്മൂട് ശിവശങ്കരനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടുന്നതിനിടയില്‍ ഒന്നാം പാപ്പാന്‍ ബിജുവിനെ തട്ടിയിട്ട് കുത്താന്‍ ആയുകയായിരുന്നു. ആനയുടെ കൊമ്പുകള്‍ക്കിടയില്‍ നിന്നും ഇയാള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ആനയിടഞ്ഞത് കണ്ട് ഭക്തര്‍ നാലുപാടും ചിതറിയോടി. പാപ്പാനെ പുറത്തിരുത്തി കൊണ്ട് നടത്തിയ പരാക്രമത്തില്‍ ക്ഷേത്രത്തിലെ ബലിക്കല്‍ പുരയുടെ മേല്‍ക്കൂരയും കല്‍വിളക്കും തകര്‍ത്തു. കൊടിമരം മറിച്ചിടുവാന്‍ ശ്രമം നടത്തി. ഉടമ സുരേഷ് എത്തി പഴവും മറ്റും നല്‍കി ആനയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ അയാളെയും ആക്രമിക്കുവാന്‍ മുതിര്‍ന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ എലിഫെന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചാണ് ആനയെ തളച്ചത്. ഈ സമയമത്രയും രണ്ടാം പാപ്പാന്‍ സുരേന്ദ്രന്‍ ആനയുടെ പുറത്തുണ്ടായിരുന്നു. ആളെ പുറത്തിരുത്തി ആനയെ മയക്കുവെടിവെക്കുന്നത് വളരെ അപകട സാധ്യതയുള്ളതാണ്. മയക്കുവെടി കൊണ്ടാല്‍ ഉടനെ ആന പുറത്തുള്ള ആളെ കുടഞ്ഞിട്ട് ആക്രമിക്കും. മുമ്പ് വണ്ടികുത്തി മോഹനന്‍ എന്ന ആന മയക്കുവെടികൊണ്ട ഉടനെ പുറത്തിരുന്ന പാപ്പാനെ കുടഞ്ഞിട്ട് കുത്തികൊന്നിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, വന്യജീവി